മലപ്പുറം: യുവാവിന് നേരെ പ്രണയത്തിന്റെ പേരിൽ ആക്രമണം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ആണ് സംഭവം.
റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചും തല കീഴക്കി കെട്ടിത്തൂക്കിയുമായിരുന്നു മർദ്ദനം.
പെരിന്തൽമണ്ണ പാതായ്ക്കര സ്വദേശി ചുണ്ടപറ്റ നാഷിദ് അലിയാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ക്രൂരമായി മർദ്ദിച്ച ഗുണ്ടകൾ യുവാവിന്റെ കൈ, കാലുകൾ അടിച്ചൊടിച്ചു.
സിനിമാ സ്റ്റൈലിൽ ആയിരുന്നു ആക്രമണം. യുവാവിനെ വിളിച്ചു വരുത്തിയ സംഘം യുവാവിനെ റെയിൽവെ ട്രാക്കിൽ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു.
പിന്നീട് ഒരു വീട്ടിൽ കൊണ്ട് പോയി തലകീഴായി കെട്ടിത്തൂക്കി കൈയിലും കാലിലും കത്തികൊണ്ട് വരയുകയും കാലിനടിയിൽ തീ കൊണ്ട് പൊള്ളിക്കുകയും ചെയ്തു.
യുവാവിന്റെ പരാതിയെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു മലയുടെ മുകളിൽ കൊണ്ട് പോയി വീണ്ടും മർദ്ദിച്ചതായും യുവാവ് പറയുന്നു. യുവാവിനെ കൊണ്ട് മൂത്രം കുടിപ്പിച്ചതായും ആരോപണമുണ്ട്. ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.