ശ്രീദേവിയെ വെറുത്തിട്ട് കൗമാരക്കാരന്റെ അമ്മയെ പ്രണയിക്കാൻ നാണമില്ലേ, അർജുൻ കപൂറിനെ തേച്ചൊട്ടിച്ച് ആരാധകൻ, ഇടിവെട്ട് മറുപടി കൊടുത്ത് താരവും

20

ബോളിവുഡിൽ വലിയ വിവാദങ്ങൾക്ക് കാരണമായ പ്രണയമാണ് അർജുൻ കപൂറിന്റേയും മലൈക അറോറയുടേയും. തന്നേക്കാൾ പ്രായംകൂടിയ മലൈകയെ അർജുൻ പ്രണയിക്കുന്നതാണ് പലരേയും ചൊടിപ്പിച്ചത്.

എന്നാൽ വിമർശനങ്ങളെല്ലാം ശ്രദ്ധിക്കാതെ ഇരുവരും തങ്ങളുടെ പ്രണയകാലം ആസ്വദിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവർ ഒരുമിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Advertisements

എന്നാൽ വിമർശനങ്ങൾക്ക് ഇപ്പോഴും കുറവില്ല. മല്ലികയുമായുള്ള പ്രണയത്തിന്റെ പേരിൽ തന്നെ ആക്ഷേപിക്കാൻ ശ്രമിച്ചയാൾ മറുപടി നൽകിയിരിക്കുകയാണ് അർജുൻ.

ശ്രീദേവിയെ വെറുത്തിട്ട് കൗമാരക്കാരന്റെ അമ്മയെ പ്രണയിക്കാൻ നാണമില്ലേ എന്നാണ് കുസും എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്ന് ചോദിച്ചത്.

ശ്രീദേവിയെ (അന്തരിച്ച നടി ശ്രീദേവി) വെറുത്തു, എന്നിട്ടിപ്പോൾ കൗമാരപ്രായത്തിൽ എത്തി നിൽക്കുന്ന ഒരു ആൺകുട്ടിയുടെ അമ്മയെ പ്രണയിക്കുന്നതിൽ യാതൊരു നാണവുമില്ലെ’ എന്നായിരുന്നു ട്വീറ്റ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അർജുൻ മറുപടിയുമായി രംഗത്തെത്തിയത്.

തന്റെ രണ്ടാനമ്മയായ ശ്രീദേവിയെ താൻ വെറുത്തിട്ടില്ലെന്നും മാന്യമായ അകലം പാലിക്കുക മാത്രമാണ് ചെയ്തത് എന്നാണ് അർജുൻ മറുപടി നൽകിയത്.

ഞാൻ ആരെയും വെറുത്തിട്ടില്ല കുസും. എന്നാൽ അന്തസ്സായി ഒരു അകലം പാലിച്ചു. ഞാൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ എന്റെ പിതാവിനെയും സഹോദരങ്ങളായ ജാൻവിയെയും ഖുശിയെയും പ്രതിസന്ധിയിൽ എനിക്ക് പിന്തുണയ്ക്കാനുമാകുമായിരുന്നില്ല.

ഒരാളെക്കുറിച്ച് എന്ത് പറയാനും വിലയിരുത്താനും എളുപ്പമാണ്. എന്നാൽ അതിന് മുൻപ് കുറച്ച് ആലോചിക്കൂ. നിങ്ങൾ വരുൺ ധവാന്റെ ആരാധകനാണെന്ന് തോന്നുന്നു.

അദ്ദേഹത്തിന്റെ ചിത്രം ഡിപിയായി ഉപയോഗിച്ച് ദയവ് ചെയ്ത് മോശം കാര്യങ്ങൾ പ്രചരിപ്പിക്കരുത്’ അർജുൻ കുറിച്ചു.

അർജുന് പതിനൊന്ന് വയസുള്ളപ്പോഴാണ് അമ്മ മോനയേയും സഹോദരി അൻഷുലയും ഉപേക്ഷിച്ച് ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിക്കുന്നത്.

അന്നു മുതൽ അച്ഛനുമായി അർജുൻ അകലം പാലിച്ചിരുന്നു. അമ്മ മരിച്ചപ്പോൾ പോലും അച്ഛനോട് അടുക്കാൻ അർജുൻ തയാറായില്ല.

എന്നാൽ ശ്രീദേവി മരിച്ചതോടെ അച്ഛനും സഹോദരിമാർക്കും പൂർണ പിന്തുണയുമായി അർജുനും അൻഷുലയും എത്തിയിരുന്നു.

Advertisement