തീവ്രവാദികളുടെ കോസ്റ്റ്യൂം ധരിച്ച് സിഗരറ്റ് വങ്ങാൻ സെറ്റിനിന്നും പുറത്തുപോയി: ഹൃത്വിക് റോഷന്റെ പുതിയ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കിട്ടിയത് എട്ടിന്റെ പണി

27

സിനിമാ ചിത്രീകരണത്തിനിടെ തീവ്രവാദികളുടെ കോസ്റ്റ്യൂം ധരിച്ച് സിഗരറ്റ് വങ്ങാൻ സെറ്റിനിന്നും പുറത്തുപോയ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് കിട്ടിയത് എട്ടിന്റെ പണി.

തീവ്രവാദികളെന്നു തെറ്റിദ്ധരിച്ച്. രണ്ട് ജൂനിയർ ആർട്ടിസ്റ്റുകളെ പൊലീസ് അറസ്റ്റു ചെയ്തു.

Advertisements

സംശയാസ്പദമായ സാഹചര്യത്തിൽ തീവ്രവാദികൾ എന്ന് തോന്നിക്കുന്ന രണ്ട് പേർ ഗ്രാമത്തിൽ ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഗ്രാമവാസികൾ നൽകിയ വിവരത്തെ തുടർന്ന് ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അരമണിക്കൂറോളം ഗ്രാമത്തിൽ തിരച്ചിൽ നടത്തിയ ശേഷമാണ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ജിൻവാല, അർബാസ് ഖാൻ എന്നീ രണ്ട് യുവാക്കളെയണ് പൊലിസ് പിടികൂടിയത്.

പിന്നീട് വിവരങ്ങൾ അന്വേഷിച്ചതോടെ ഇരുവരും ജൂനിയർ ആർട്ടിസ്റ്റുകളാണെന്നും. സിനമയുടെ ചിത്രീകരണത്തിന്റെ ഇടവേളയിൽ പുറത്തുവന്നതാണെന്നും വ്യക്തമായത്.

ഹൃത്വിക് റോഷനും ടൈഗർ ഷറോഫും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളാണ് ഇരുവരും.

ചിത്രീകരണത്തിനിടയിൽ അതേ കോസ്റ്റ്യൂമിലും മേക്കപ്പിലും സെറ്റിൽനിന്നും പുറത്തെത്തിയതോടെ ആളുകൾ സംശയിക്കുകയായിരുന്നു.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കൃത്യമായ രേഖകളുമായി എത്തിയതോടെ ഇരുവരെയും വിട്ടയക്കും എന്ന് പൊലീസ് വ്യക്തമാക്കി.

Advertisement