ഹൃദയം തകര്‍ന്ന് ഐശ്വര്യയെ കെട്ടിപ്പിടിച്ച്‌ കരഞ്ഞ് കജോള്‍, വീഡിയോ

32

പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനും അജയ് ദേവഗണിന്റെ അച്ഛനുമായ വീരു ദേവഗണ്‍ മെയ് 27നായിരുന്നു അന്തരിച്ചത്.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിച്ച്‌ ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് എത്തിയത്. രാഷ്ട്രീയക്കാരും മറ്റ് പ്രമുഖരും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

Advertisements

ഭര്‍തൃപിതാവിന്റെ വിയോഗത്തില്‍ വേദനയോടെ ഐശ്വര്യ റായിയെ കെട്ടിപ്പിടിച്ച്‌ കരയുന്ന കജോളിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. കജോളിനെ ആശ്വസിപ്പിക്കുന്ന അഭിഷേകിനെയും ദൃശ്യങ്ങളില്‍ കാണാം.

നൂറ്റി അമ്ബതോളം ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടി കോറിയോഗ്രാഫിയും സ്റ്റണ്ട് സംവിധാനവും നിര്‍വഹിച്ചിട്ടുള്ള വീരു 1999ല്‍ മകന്‍ അജയ് ദേവഗണിനെയും അമിതാഭ് ബച്ചനെയും അഭിനേതാക്കളാക്കി സംവിധാനം ചെയ്ത

‘ഹിന്ദുസ്ഥാന്‍ കീ കസം’ എന്ന സിനിമ ഹിറ്റായിരുന്നു. ക്രാന്തി, സൗരഭ്, സിംഗാസന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. സംവിധാന സഹായിയായും നിര്‍മ്മാതാവായും സിനിമാരംഗത്ത് സജീവമായിരുന്നു അദ്ദേഹം.

വീരു ദേവ്ഗണിന്റെ വിയോഗം ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. വീണ ദേവ്ഗണ്‍ ആണ് വീരു ദേവ്ഗണിന്റെ ഭാര്യ.

അനില്‍ ദേവ്ഗണ്‍, കവിത, നീലം ദേവ്ഗണ്‍ എന്നിവരാണ് മറ്റു മക്കള്‍. അനില്‍ ദേവ്ഗണ്‍ അറിയപ്പെടുന്ന സംവിധായകനാണ്.

Advertisement