സതി കൊണ്ടുവന്നത് ഹിന്ദു സ്ത്രീകൾ വ്യഭിചാരത്തിലേക്ക് പോകാതിരിക്കാൻ, രാജാറാം മോഹൻ റോയ് രാജ്യദ്രോഹിയെന്നും നടി പായൽ റോത്തഗി

53

ന്യൂഡൽഹി: സാമൂഹിക പരിഷ്‌കർത്താവായിരുന്ന രാജാറാം മോഹൻ റോയിയെ രാജ്യദ്രോഹിഹിയെന്ന് അക്ഷേപിച്ച് നടി പായൽ റോത്തഗി.

ദുരാചാരമായിരുന്ന സതിയെ പുകഴ്ത്തിയും രംഗത്തെത്തിയ പായൽ ടെലിവിഷൻ പരിപാടിയായ ബിഗ് ബോസിലൂടെ ജനശ്രദ്ധ നേടിയ താരമാണ് .

Advertisements

ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്നു രാജാറാം മോഹൻ റോയ് എന്നും അദ്ദേഹത്തെ ഉപയോഗിച്ച് സതി എന്ന ആചാരത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തതായി പായൽ ട്വീറ്റിൽ പറഞ്ഞു.

‘സതി നിർബന്ധമുള്ള ആചാരമല്ലായിരുന്നു. ഹിന്ദു ഭാര്യമാർ അധിനിവേശക്കാരായ മുഗുളരുടെ കൈകളിൽപ്പെട്ട് വേശ്യാവൃത്തിയിലകപ്പെട്ട് പോകാതിരിക്കാനാണ് സതി കൊണ്ടുവന്നത്’ പായൽ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന പായൽ അവശ്യപ്പെട്ടിരുന്നു.

നേരത്തെ മുംബൈ വിമാനത്താവളത്തിൽ വൈകിയെത്തിയതിന്റെ പേരിൽ ഉദ്യോഗസ്ഥൻ കയറ്റിവിടാതിരുന്നപ്പോൾ താനൊരു ഹിന്ദുവായതിനാലാണ് തന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന് അവർ പറഞ്ഞിരുന്നു.

Advertisement