തൊഴുകയ്യോടെ മമ്മൂക്കയുടെ മുന്നിൽ നിന്ന് ആ അമ്മ പറഞ്ഞു, മതി, എനിക്ക് ഇതുമതി; ഉണ്ടയുടെ ലൊക്കേഷൻ അനുഭവം പങ്കുവെച്ച് റോണി ഡേവിഡ്

13

ഖാലിദ് റഹ്മാൻ അനുരാഗകരിക്കിൻ വെള്ളത്തിന് ശേഷം ഒരുക്കുന്ന മമ്മൂട്ടി ചിത്രം ഉണ്ട അണിയറയിലൊരുങ്ങുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഉണ്ടയിൽ ഒരു പ്രധാന വേഷവം കൈകാര്യം ചെയ്തിട്ടുള്ള റോണി ഡേവിഡ്.

Advertisements

യഥാർത്ഥ ജീവിതത്തിൽ ഒരു ഡോക്ടർ കൂടിയായ റോണി റോണി പറയുന്നത് അദ്ദേഹം പഠിച്ച എംബിബിഎസിനെക്കാൾ വലിയ പഠനമായിരുന്നു ഉണ്ട എന്ന സിനിമ എന്നാണ്.

ലൊക്കേഷനിൽ വെച്ചുണ്ടായ മറക്കാനാവാത്ത ഒരു അനുഭവവും മനോരമയുമായുള്ള ഒരു അഭിമുഖത്തിൽ റോണി വെളിപ്പെടുത്തുന്നു.

വയസായ ഒരു അമ്മ ഷൂട്ടിങ് കാണാനെത്തി. മമ്മൂട്ടിയെ കാണാനാണ് അമ്മ എത്തിയത്. ഗുരുവായൂരപ്പന്റെ മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന പോലെ ആ അമ്മ കുറേ നേരം അദ്ദേഹത്തെ നോക്കി നിന്നു.

തൊഴുതു പിടിച്ച കൈ താഴെയിടാൻ അമ്മ തയാറായില്ല. മമ്മൂട്ടി ഇത് ശ്രദ്ധിച്ച് അമ്മയുടെ മുന്നിലെത്തി. അപ്പോൾ ആ അമ്മ പറഞ്ഞു. മതി, എനിക്ക് ഇതുമതി ഇനി മരിച്ചാലും കുഴപ്പമില്ല.

എന്നിട്ട് അവർ തിരിഞ്ഞുനടന്നു. എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന മമ്മൂക്കയുടെ മുഖം ഇപ്പോഴും എന്റെ മനസിൽ ഉണ്ട്.

ഇപ്പോഴും കണ്ണിൽ നിന്നും അമ്പരപ്പ് മാറിയിട്ടില്ല അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി എടുത്ത പരിശ്രമങ്ങൾ കാണുമ്പോൾ. ഇത്ര വലിയ നടനായിട്ടും സിനിമയ്ക്ക് വേണ്ടി എന്തും സഹിക്കാനും പഠിക്കാനും അദ്ദേഹം തയാറാണ്.

ചിത്രത്തിന്റെ ഷൂട്ടിങിനിടെ മൈസൂരിൽ വച്ച് അദ്ദേഹം സെറ്റിലുള്ളവർക്ക് ട്രീറ്റ് ചെയ്തിരുന്നു. അന്ന് ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു.

ഇത്രത്തോളം മൽസരം സമ്മാനിച്ച ഒരു ചിത്രം വേറെയില്ല. കാരണം കൃത്യമായ ഗൃഹപാഠം ചെയ്ത് എന്താണ് ചെയ്യേണ്ടതെന്ന ഉത്തമ ബോധ്യത്തോടെ വരുന്ന ഷൂട്ടിങ് സംഘം.

ഒപ്പമുള്ള അഭിനേതാക്കളും അങ്ങനത്തന്നെ. ഉണ്ട പുതിയ അനുഭവമായിരുന്നു. ആ വാക്കുകൾക്ക് അദ്ദേഹം വിളമ്പിയ ഭക്ഷണത്തേക്കാൾ രുചിയും ആരോഗ്യവും ഉണ്ടായിരുന്നു. റോണി പറഞ്ഞു.

Advertisement