അതിന് താൽപര്യമില്ല: അല്ലു അർജ്ജുന്റെ ചിത്രത്തിൽ നിന്നും പിന്മാറി നിവേദ തോമസ്

17

മലയാള സിനിമയിലേയ്ക്ക് മകൾ വേഷത്തിലൂടെ എത്തിയ താരമാണ് നിവേദ തോമസ്. ജില്ലയിൽ മോഹൻലാലിന്റെ മകളായും വിജയുടെ സഹോദരിയായും അഭിനയിച്ച താരമാണ് നിവേദ.

എന്നാൽ താരമിപ്പോൾ വാർത്തകളിൽ നിറയുന്നത് തെന്നിന്ത്യൻ സൂപ്പർ താരമായി മാറിയ നടൻ അല്ലു അർജ്ജുന്റെ ചിത്രത്തിൽ നിന്നും പിന്മാറിയെന്ന വാർത്തയിലൂടെയാണ്.

Advertisements

അല്ലുവിന്റെ ചിത്രത്തിൽ സഹോദരിയുടെ വേഷം ചെയ്യാൻ താൽപര്യമില്ലെന്ന് നടി പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ രജനികാന്തിനൊപ്പം ദർബാർ എന്ന ചിത്രത്തിലാണ് നിവേദ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

കൂടാതെ നിവേദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൂന്നോളം തെലുങ്ക് ചിത്രങ്ങളും ഒരുങ്ങുകയാണ്.

Advertisement