സെക്സ് അപ്പീൽ, ആറ്റിറ്റിയൂഡ്, ടാലന്റ്: ഇന്ത്യയിൽ ഏറ്റവും ആകർഷകത്വമുള്ള വനിതയായി ഐശ്വര്യ ലക്ഷ്മിയും

127

2018ലെ ഏറ്റവും ആകർഷകത്വമുള്ള ഇന്ത്യൻ വനിതകളിൽ മലയാളികളായ ഐശ്വര്യ ലക്ഷ്മിയും. ടൈംസ് ഓഫ് ഇന്ത്യയുടെ സർവ്വെയിലാണ് ഐശ്വര്യ തെരഞ്ഞെടുക്കപ്പെട്ടത്.

ആകർഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള വോട്ടിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് ബോളിവുഡ് സുന്ദരി ആലിയ ഭട്ടാണ്.

Advertisements

48ാം സ്ഥാനത്താണ് ഐശ്വര്യ ലക്ഷ്മി. വിവിധ മേഖലകളിലുള്ള 50 വനിതകളെ ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തത്.

മീനാക്ഷി ചൗധരിയാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം കത്രീന കൈഫും നാലാം സ്ഥാനം ദീപിക പദുകോണും സ്വന്തമാക്കി. 39ാം സ്ഥാനത്ത് മലയാളിയായ മാളവികയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തമിഴിലും മലയാളത്തിലും നായികയായി തിളങ്ങുന്ന ഐശ്വര്യ രാജേഷും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സെക്സ് അപ്പീൽ, ആറ്റിറ്റിയൂഡ്, ടാലന്റ് എന്നിവയായിരുന്നു മത്സരത്തിന്റെ പ്രധാന ഘടകങ്ങൾ.

Advertisement