ഇത്തവണ ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോക കപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറും മുതിർന്ന താരവുമായ മഹേന്ദ്ര സിംഗ് ധോണി ബാറ്റ് ചെയ്യേണ്ടത് അഞ്ചാം സ്ഥാനത്താണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.
കഴിഞ്ഞ ദിവസം പ്രമുഖ ക്രിക്കറ്റ് വെബ് പോർട്ടറായ ഇ എസ് പി എൻ ക്രിക്ക് ഇൻഫോയോട് സംസാരിക്കവെയായിരുന്നു സച്ചിൻ ഇക്കാര്യം പറഞ്ഞത്.
ലോക കപ്പിൽ ധോണി അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ടീം കോമ്പിനേഷൻ എങ്ങിനെയായിരിക്കുമെന്ന കാര്യത്തിൽ തനിക്ക് കൃത്യമായ അറിവില്ല.
എന്നാൽ രോഹിതും, ധവാനും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയും, കോഹ്ലി മൂന്നാമനായെത്തുകയും ചെയ്യുമ്പോൾ അഞ്ചാം നമ്പരിൽ ധോണിയാണ് ഇറങ്ങേണ്ടത്’ സച്ചിൻ പറഞ്ഞു.
ധോണിക്ക് പിന്നാലെ ആറാമനായി ഹാർദിക് പാണ്ഡ്യയാണ് കളിക്കാനിറങ്ങേണ്ടതെന്നും, ഡെത്ത് ഓവറിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കാനുള്ള പാണ്ഡ്യയുടെ മികവ് ഇന്ത്യയ്ക്ക് ലോക കപ്പിൽ ഏറെ ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
ഈ മാം 30നാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ നാലിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്.