എവേ മത്സരങ്ങളിൽ നീലക്കുപ്പായം ഉണ്ടാവില്ല; ലോകകപ്പിൽ മറ്റൊരു പ്രത്യേക ജേഴ്സിയിലും ഇന്ത്യ ഇറങ്ങും

31

ഇത്തവണത്തെ ലോകകപ്പിൽ എവേ മത്സരങ്ങളിൽ ഇന്ത്യൻ ടീം അണിയുക പുതിയ ജേഴ്സി.

ലോകകപ്പിനുള്ള ജേഴ്സി ഇന്ത്യ നേരത്തെ തന്നെ പുറത്തിറക്കിയെങ്കിലും എവേ മത്സരത്തിന് വേണ്ടിയുള്ളത് പുറത്ത് വിട്ടിട്ടില്ല.

Advertisements

ലോകകപ്പിൽ ആദ്യമായിട്ടാണ് ഐസിസി എവേ, ഹോം മത്സരങ്ങൾ എന്ന രീതി കൊണ്ടുവരുന്നത്. ഇപ്പോഴുള്ള മുഴുവൻ നീലയായ ജേഴ്സിയിലാവില്ല ഇന്ത്യ എവേ മത്സരങ്ങൾ കളിക്കുക.

ഇംഗ്ലണ്ട്, ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്താൻ എന്നീ ടീമുകളെല്ലാം താത്പര്യം പ്രകടിപ്പിച്ചിരിക്കുന്ന നിറം നീലയാണ്.

എന്നാൽ ആതിഥേയർ ഇംഗ്ലണ്ടായതിനാൽ, മറ്റ് ടീമുകൾക്ക് തങ്ങളുടെ നീലക്കുപ്പായം മാറ്റിയാവണം ഇംഗ്ലണ്ടിനെതിരെ ഇറങ്ങേണ്ടത്.

ഇന്ത്യയുടെ എവേ ജേഴ്സി, മുന്നിൽ കടും നീല നിറവും, സ്ലീവ്സിലും പിറകിലും ഓറഞ്ച് നിറവും നിറഞ്ഞതായിരിക്കും എന്നാണ് റിപ്പോർ്ട്ട്.

ജൂൺ 22ന് അഫ്ഗാനിസ്താനെതിരെ സതാംപ്ടണിലും, എഡ്ജ്ബാസ്റ്റണിൽ ജൂൺ 30ന് ഇംഗ്ലണ്ടിനെതിരെയെല്ലാമാണ് ഇന്ത്യയുടെ എവേ മത്സരങ്ങൾ.

പാകിസ്താൻ, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളും പച്ച ജേഴ്സിയുമായാണ് എത്തുക.

അതിൽ നേർക്കു നേർ വരുമ്പോൾ ഇവർക്ക് വേറെ ജേഴ്സി കണ്ടെത്തണം. ഓസ്ട്രേലിയ, വിൻഡിസ്, ന്യൂസിലാൻഡ് എന്നീ ടീമുകൾക്ക് ജേഴ്സി മാറ്റേണ്ടി വരില്ല.

Advertisement