നായികമാർ വിജയ ചിത്രങ്ങളുടെ ഭാഗമായി കഴിയുമ്പോൾ പ്രതിഫലം ഉയർത്തുവെന്നത് സിനിമാ മേഖലയിൽ സാധാരണമാണ്.
അത്തരത്തിൽ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ് നടി പൂജ ഹെജ്ഡ്. മോഹൻജുദാരോ എന്ന ചിത്രത്തിൽ ഹൃത്വിക് റോഷന്റെ നായികയായെത്തിയ പൂജ ഹെജ്ഡ് തെലുങ്ക് സിനിമകളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്.
വൻ പ്രതിഫലമാണ് താരം തന്റെ പുതിയ ചിത്രത്തിനായി ആവശ്യപ്പെടുന്നതെന്ന വാർത്ത ഗോസിപ്പ് കോളങ്ങളിലെ ചൂടൻ ചർച്ചയായിക്കഴിഞ്ഞു.
വരുൺ തേജ നായകനായി എത്തുന്ന വാത്മീകി എന്ന ചിത്രത്തിലാണ് പൂജ അഭിനയിക്കുന്നത്. 15 ദിവസം മാത്രമുള്ള ഷൂട്ടിനു രണ്ട് കോടി രൂപയാണ് നടി പ്രതിഫലം ചോദിച്ചതെന്നാണ് പുതിയ വാർത്ത.
മറ്റു മാർഗ്ഗമില്ലാത്തതിനാൽ സംവിധായകനും നിർമാതാവും അത് സമ്മതിച്ചുവെന്നും റിപ്പോർട്ടുകൾ. മുൻനിര നായികമാരായ സമാന്തയും തമ്മന്നയും കാജൽ അഗർവാളുമൊക്കെ സെലക്ടീവായതോടെ പൂജയല്ലാതെ വേറെ ഓപ്ഷനില്ലായെന്നും അതുകൊണ്ടാണ് താരത്തെ വൻ പ്രതിഫലത്തിൽ കരാർ ആയതെന്നും പ്രചാരണം.
എന്നാൽ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ ഹാരിഷ് ശങ്കർ. ഇത് തീർത്തും വാസ്തവവിരുദ്ധമായ വാർത്തയാണ്.
ഒരു നായിക വാങ്ങുന്ന സാധാരണ പ്രതിഫലം തന്നെയാണ് പൂജയും ആവശ്യപ്പെട്ടത് എന്ന് ഹാരിഷ് ശങ്കർ പറയുന്നു. ഹൃത്വിക് റോഷന്റെയും മഹേഷ് ബാബുവിന്റെയും അല്ലു അർജ്ജുന്റെയുമൊക്കെ നായികയായി അഭിനിച്ചതിന്റെ യാതൊരു തലക്കനവും പൂജയ്ക്കില്ലെന്നും ഹാരിഷ് ശങ്കർ കൂട്ടിച്ചേർത്തു