ഇന്ത്യയുടെ അന്തിമ ലോക കപ്പ് ടീമിനെ പ്രഖ്യാപിച്ചു, പന്തിന് മോഹഭംഗം

23

ഇത്തവണത്തെ ക്രിക്കറ്റ് ലോക കപ്പ് ഇംഗ്ലണ്ടിൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഇന്ത്യയുടെ അന്തിമ ലോക കപ്പ് ടീം ഒരുങ്ങി.

നേരത്തെ പ്രഖ്യാപിച്ച ഇടക്കാല ടീമിൽ നിന്നും ഒരു മാറ്റം പോലും വരുത്താതെ എല്ലാ താരങ്ങളേയും ടീമിൽ നിലനിർത്തിയിട്ടുണ്ട്.

Advertisements

ഐപിഎല്ലിനിടെ തോളെല്ലിന് പരിക്കേറ്റ മധ്യനിര താരം കേദാർ ജാദവിന്റെ കാര്യത്തിലായിരുന്നു ഇതുവരെ സംശയമുണ്ടായിരുന്നത്.

എന്നാൽ കേദർ ലോക കപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് മുഖ്യ സെലക്ടർ എം എസ് കെ പ്രസാദ് രംഗത്തെത്തി.

‘കേദാർ ജാദവ് പൂർണ ആരോഗ്യവാനാണെന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ടീം ഫിസിയോ പാട്രിക്കിൽ നിന്ന് തിങ്കളാഴ്ച ലഭിച്ചു.

മെഡിക്കൽ റിപ്പോർട്ടിൽ ടീം മാനേജ്‌മെന്റും സെലക്ടർമാരും സംതൃപ്തരാണ്. ബുധനാഴ്ച ഇന്ത്യൻ സ്‌ക്വാഡിനൊപ്പം കേദാർ ഇംഗ്ലണ്ടിലേക്ക് പറക്കും.

ലോക കപ്പിൽ ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ കേദാറിന്റെ സേവനം ലഭ്യമാകും’ മുഖ്യ സെലക്ടർ വ്യക്തമാക്കി.

ഐസിസിയുടെ നിർദേശം അനുസരിച്ച് 15 അംഗ പ്രാഥമിക സ്‌ക്വാഡിൽ മാറ്റം വരുത്താനുള്ള അവസാന തിയതി മെയ് 23 ആണ്.

കേദാർ കളിക്കുമെന്ന് ഉറപ്പായതോടെ നേരത്തെ പ്രഖ്യാപിച്ച പ്രാഥമിക സ്‌ക്വാഡിൽ ഇന്ത്യ മാറ്റം വരുത്തില്ലെന്ന് ഉറപ്പായി.

കേദാറിന് പകരക്കാരായി പരിഗണിക്കപ്പെട്ടിരുന്ന അമ്പാട്ടി റായുഡു, ഋഷഭ് പന്ത്, അക്ഷാർ പട്ടേൽ എന്നിവരുടെ ലോക കപ്പ് മോഹം ഇതോടെ ഏറെക്കുറെ അവസാനിച്ചു.

ഇന്ത്യയുടെ ലോകകപ്പ് ടീം
വിരാട് കോഹ്ലി(നായകൻ), രോഹിത് ശർമ്മ(ഉപ നായകൻ), ശിഖർ ധവാൻ, കെ എൽ രാഹുൽ, വിജയ് ശങ്കർ, എം എസ് ധോണി, കേദാർ ജാദവ്, ദിനേശ് കാർത്തിക്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ഭുംറ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി.

Advertisement