ഐപിഎൽ ഫൈനലിൽ കണ്ടത് ഒത്തുകളി? ആരും സംശയിച്ച് പോവുന്ന വാദങ്ങൾ ഇതാ

27

ഇത്തവണത്തെ ഐപിഎൽ ഫൈനലിലെ അവസാന പന്തിൽ ഒരു റൺസിന്റെ ജയം പിടിച്ച് മുംബൈ ഇന്ത്യൻസ് ഐപിഎല്ലിലെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.

എന്നാൽ അതിന് ഇടയിൽ ആരാധകർക്കിടയിൽ ഒരു ചോദ്യമുയർന്നു ഐപിഎൽ ഫൈനൽ ഒത്തുകളിയായിരുന്നോ? അത് ഒന്നിൽ കൂടുതൽ കാരണങ്ങളും സമൂഹമാധ്യമങ്ങളിൽ ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

Advertisements

ധോണിയുടെ റൺഔട്ട്, നിർണായക സമയത്തെ വാട്സന്റെ റൺഔട്ട്, ലസിത് മലിംഗയുടെ സ്ലോ ഡെലിവറിയിൽ ഷർദുൽ താക്കൂറിന് പിഴച്ചത് എന്നിവയെല്ലാം ചൂണ്ടിയാണ് കളിയുടെ വിധി നേരത്തെ നിശ്ചയിക്കപ്പെടിരുന്നു എന്ന് ആരാധകരിൽ ചിലർ ചൂണ്ടിക്കാണിക്കുന്നത്.

വാട്സണിന്റെ റൺഔട്ട്

ചെന്നൈ സൂപ്പർ കിങ്സിനെ ജയത്തിന് അടുത്ത് വരെ എത്തിച്ച് നിൽക്കുകയായിരുന്നു ഷെയിൻ വാട്സൻ. നിർണായക സമയത്തുണ്ടായ ഈ റൺഔട്ടിന് ഇടയിൽ നോൺ സ്ട്രൈക്കർക്ക് നേരെ ക്യാമറ ആംഗിൾ കാണിക്കുന്നതേയില്ല.

അനയാസം രണ്ട് റൺസ് ഓടിയെടുക്കാൻ സാധിക്കുമെന്ന് തോന്നിച്ച സ്ഥലത്ത് വാട്സൻ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

ബാറ്റ് നീട്ടിയാൽ ക്രീസ് ലൈൻ സുരക്ഷിതമായി കടക്കാമായിരുന്നിട്ടും, കാല് ക്രീസ് കടന്നിട്ടാണ് വാട്സൻ ബാറ്റ് നീട്ടുന്നത്.

ആരാധകരുന്നയിക്കുന്ന മറ്റ് വാദങ്ങൾ

ഫൈനലിൽ വലിയ സ്‌കോർ പിറക്കാതിരുന്നിട്ടും കളി അവസാന ഓവറിലേക്കെത്തി. ചെന്നൈ ഇന്നിങ്സിലെ അവസാന പന്ത് സ്ലോ ഡെലിവറിയായിട്ടാണ് മലിംഗയിൽ നിന്നും വന്നത്.

ഇതിൽ ശർദുൽ താക്കൂറിന് പിഴച്ചതും ആരാധകരുടെ സംശയം വർധിപ്പിക്കുന്നു. ഫൈനലിൽ മാത്രമല്ല, ഐപിഎല്ലിലെ മറ്റ് മത്സരങ്ങളിലും ഒത്തുകളി നടന്നുവെന്നാണ് ആരാധകരുടെ ആരോപണം.

ഐപിഎല്ലിലെ 60 കളികളിൽ ആറ് കളികളിലാണ് അവസാന പന്തിൽ വിധി നിർണയിക്കപ്പെട്ടത്. എന്നുവെച്ചാൽ ഓരോ പത്ത് മത്സരങ്ങളിൽ ഒന്ന് വീതം ഇങ്ങനെ വിധി നിർണയിക്കപ്പെട്ടവ.

അവസാന പന്തിൽ വിധി നിർണയിക്കുന്ന കളികളുടെ എണ്ണം ഇത്ര കൂടി വന്നതും ആരാധകരിൽ സംശയം ഉണർത്തുന്നു.

ഫൈനലിൽ കളിക്കാർ നഷ്ടപ്പെടുത്തിയ ക്യാച്ചുകളും സംശയത്തിന് ഇട നൽകുന്നു. ഹർദിക് പാണ്ഡ്യയെ സുരേഷ് റെയ്ന വിട്ടുകളഞ്ഞു. മൂന്ന് വട്ടം ഷെയിൻ വാട്സനേയും വിട്ടുകളഞ്ഞിരുന്നു.

Advertisement