അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പല ഇതിഹാസങ്ങളും ഈ വർഷത്തെ ലോകകപ്പിന് മുൻപയി കൊഴിഞ്ഞുപോയിരുന്നു.
അതിൽ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള വിരമിക്കലായിരുന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസമായ എബി ഡിവില്ലിയേഴ്സിന്റെത്.
എന്നാൽ ദക്ഷിണാഫ്രിക്കൻ ജേഴ്സിയിൽ തിരികെ ക്രിക്കറ്റ് ലോകത്തേക്ക് വരുമെന്ന പ്രതീക്ഷയിലാണ് എബിയുടെ ആരാധകർ.
ഇത്തവണത്തെ ലോകകപ്പിൽ ഡിവില്ലേഴ്സ് കളിക്കണമെന്ന ആവശ്യവുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
എന്നാൽ ഇക്കുറി ലോകകപ്പിൽ കളിക്കില്ലെന്നും എന്നാൽ 2023 ൽ നടക്കുന്ന ലോകകപ്പിൽ ചിലപ്പോൾ കളിച്ചേക്കാമെന്നും അദ്ദേഹം ബ്രേക്ഫാസ്റ് വിത്ത് ചാമ്പ്യൻസ് എന്ന ഒരു യൂട്യൂബിൽ ഷോയിൽ പറയുകയുണ്ടായി.
എന്നാൽ ആ വർഷത്തെ ലോകകപ്പ് കളിക്കണമെന്നുണ്ടെങ്കിൽ എബി മുന്നോട്ടുവെച്ച ഡിമാൻഡ് ആണ് ആരാധകരെ ശെരിക്കും ഞെട്ടിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഡിമാൻഡ് എന്തെന്ന് ഷോയുടെ അവതാരകൻ ഗൗരവ് കപൂർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ രസകരമായ ഈ മറുപടി.
2023ലെ ലോകകപ്പിൽ താൻ കളിക്കാം പക്ഷെ ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണി കളികാനുണ്ടെങ്കിൽ താനും കാണുമെന്ന് ഡിവില്ലിയേഴ്സ് വ്യക്തമാക്കി.
അന്ന് എനിക്ക് 39 വയസാകും, അന്ന് ധോണി കളിക്കളത്തിലുണ്ടെങ്കിൽ താനും കാണും അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
ഇപ്പോൾ ധോണിക്ക് 37 വയസ്സാണ്. എന്നാൽ ഈ ലോകകപ്പോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹം ശക്തമാകുകയാണ്.