ആ ലൈസൻസ് ധോണിക്ക് കൊടുക്കൂ, പീറ്റേഴ്സനെ പോലെയാണ് അദ്ദേഹം, പിന്നെ കളിമാറും

15

ഇന്ത്യൻ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പറും മുൻ നായകൻ എംഎസ് ധോണിയേയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയേയും പ്രശംസകൊണ്ട് മൂടി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.

ഇരുവരും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കെൽപ്പുള്ളവരാണെന്നാണ് ഹർഭജൻ പറയുന്നത്. അതിനാൽ ലോകകപ്പിൽ തുടക്കംമുതൽ തന്നെ സ്വതന്ത്രമായി കളിക്കാനുളള ലൈസൻസ് ഇരുവർക്കും നൽകണമെന്നും ഹർഭജൻ പറയുന്നു.

Advertisements

കൂറ്റൻ സിക്‌സറുകൾ പറത്താൻ ഇപ്പോഴും ധോണിക്കാകും. പന്തെറിയുമ്പോൾ ബൗളറുടെ ചിന്ത എങ്ങനെയായിരിക്കുമെന്ന് പറയാം.

ഇപ്പോൾ ഞാൻ കെവിൻ പീറ്റേഴ്സനും ഇയാൻ ബെല്ലിനുമെതിരേ പന്തെറിയുകയാണെന്ന് കരുതുക. ബെല്ലിനേക്കാൾ പീറ്റേഴ്‌സനെ നേരിടേണ്ടതിനെ കുറിച്ചാകും എനിക്ക് ആശങ്ക.

അദ്ദേഹത്തിനെതിരേ ഒന്നോ രണ്ടോ ഡോട്ട് ബോളുകളെറിയാൻ എനിക്ക് സാധിച്ചേക്കും. എന്നാൽ എപ്പോൾ വേണമെങ്കിലും എന്നെ അടിച്ച് പറത്താനുള്ള ശേഷി പീറ്റേഴ്‌സനുണ്ട്.

മറിച്ച് ബെല്ലാണ് ആ സ്ഥാനത്തെങ്കിൽ സിംഗിളുകൾ നേടാനാകും ശ്രമിക്കുക. ധോണി, പീറ്റേഴ്‌സനെ പോലെയാണ്. ബൗളർമാരുടെ ധൈര്യം ഒറ്റയടിക്ക് ഇല്ലാതാക്കാൻ അദ്ദേഹത്തിനാകും ഹർഭജൻ പറഞ്ഞു.

ഇന്നിങ്‌സിന്റെ തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിക്കുമ്പോഴാണ് ധോണിയുടെ യഥാർഥ മികവ് പുറത്തുവരുന്നതെന്നും ഹർഭജൻ പറയുന്നു.

അതുകൊണ്ടു തന്നെ ധോണിക്കും ഹർദിക്കിനും ഈ ലോകകപ്പിൽ അവർ ഇഷ്ടപ്പെടുന്നത് പോലെ ബാറ്റു ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുകയാണ് ചെയ്യേണ്ടതെന്നും ഭാജി കൂട്ടിച്ചേത്തു.

ടോപ്പ് ഓർഡർ ബാറ്റ്‌സ്മാൻമാരായ രോഹിത്തും ധവാനും കോഹ്ലിയും രാഹുലും ചേർന്ന് ഇന്നിങ്‌സ് കെട്ടിപ്പടുത്താൽ പിന്നീടെത്തുന്ന ധോണിക്ക് ആക്രമിച്ച് കളിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നും ഹർഭജൻ നിരീക്ഷിക്കുന്നു.

Advertisement