മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ബ്രദേഴ്സ് ഡേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പിങ്ക് കൂളിങ് ഗ്ലാസിൽ പുള്ളിഷർട്ടുമിട്ട് റോയൽ എൻഫീൽഡിനരികിൽ നിൽക്കുന്ന പൃഥ്വിയുടെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.
കലാഭവൻ ഷാജോൺ സംവിധായകനാകുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ഒരു മാസ്സ് ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്റർ കണ്ട പ്രേക്ഷകരുടെ പ്രതികരണം.
സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിലുള്ള സിനിമയിലെത്തുന്നതിൽ സന്തോഷമെന്ന് ചില രസികൻ കമന്റുകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്ററിന് മറുപടിയായി ലഭിക്കുന്നുണ്ട്.
ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമ്മാണം. നാദിർഷയാണ് സംഗീതം പകരുന്നത്. ജനൂസ് മുഹമ്മദ് മജീദ് സംവിധാനം ചെയ്ത ‘നയൺ’ ആണ് അവസാനം പൃഥ്വിരാജ് നായകനായി തീയേറ്ററുകളിലെത്തിയ ചിത്രം.
എന്നാൽ ചിത്രത്തിന് വലിയ വിജയം നേടാൻ സാധിച്ചിരുന്നില്ല.