ഉണ്ണിയേട്ടാ ഏട്ടനും വേണ്ടെ ഇങ്ങനത്തെ ഒരു മോളെ, എന്ന് കമന്റിട്ട ആരാധകന് ഉണ്ണി മുകുന്ദന്റെ ഇടിവെട്ട് മറുപടി: വൈറൽ

19

യുവ നടൻ ഉണ്ണി മുകുന്ദൻ അഭിനയ രംഗത്തേക്കെത്തുന്നത് കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ്.

തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു.

Advertisements

തുടർന്ന് മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനായി മാറുവാൻ ഉണ്ണിക്ക് സാധിച്ചു. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് ആരാധികമാരും നിരവധിയുണ്ട്.

നടന്റെ കല്യാണം എന്നു നടക്കുമെന്നത് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്.

യുവതാരങ്ങളിൽ അധികം പേരും വിവാഹം കഴിച്ച സാഹചര്യത്തിലാണ് എല്ലാവരും കാത്തിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

ഒരു ചെറിയ പെൺകുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രം ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

മനോഹരമായ ആ ചിത്രത്തിനു താഴെ അധികം വൈകാതെ കമന്റുകളും നിറഞ്ഞു. ഉണ്ണി ഏട്ടാ ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ എന്നായിരുന്നു? അതിലൊരു ആരാധകന്റെ കമന്റ്.

ശവത്തേൽ കുത്തല്ലേടാ കുട്ടാ. എന്ന രസകരമായ മറുപടിയാണ് ഉണ്ണി ആരാധകന് നൽകിയത്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന മാമാങ്കത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ.

മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്.

Advertisement