അറിയത്തില്ലെങ്കിൽ മിണ്ടാൻ നിക്കരുത്, റിമയ്ക്ക് ഇടിവെട്ട് മറുപടി നൽകി നടി മായ മേനോൻ

31

തൃശൂർ പൂരം ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിനു മറുപടിയുമായി നടി മായ മേനോൻ.

സഹപ്രവർത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാൽ കേട്ടുകൊണ്ട് നിൽക്കുവാൻ ബുദ്ധിമുട്ടുണ്ടെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മായ പറഞ്ഞു.

Advertisements

പൂരത്തിൽ പങ്കെടുപ്പിക്കാതെ സ്ത്രീകളെ ആരും തടഞ്ഞിട്ടില്ലെന്നും ഒരിക്കലും പൂരത്തിന് പോയിട്ടില്ലെന്നാണ് റിമയുടെ പ്രസ്താവനയിൽ നിന്ന് മനസിലാകുന്നതെന്നും മായ കുറിപ്പിൽ പറഞ്ഞു.

വിദേശത്തൊക്കെ വലിയ വലിയ ആഘോഷങ്ങൾ നടക്കുമ്‌ബോൾ അവിടെ ആണുങ്ങൾ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ? അതു പോലെ നമുക്കിവിടെ തുടങ്ങാം, (ന്യൂസ്) റിമ കല്ലിങ്കൽ.

സഹപ്രവർത്തകയാണെങ്കിലും ഇത്തരം പൊട്ടത്തരം പറഞ്ഞാൽ കേട്ടുകൊണ്ട് നിൽക്കുവാൻ ബുദ്ധിമുട്ടുണ്ട്. നിങ്ങൾ ശരിയായ ഒരു തൃശൂർകാരിയാണെങ്കിൽ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നു.’

‘കാരണം, അവിടെ എത്ര പുരുഷന്മാർ വരുന്നുണ്ടോ അത്രയും സ്ത്രീകളും വരാറുണ്ടെന്നതും, അവിടെ പോകാത്ത സ്ത്രീകൾ തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടു മാത്രം പോകാത്തത് മാത്രമായിരിക്കും.

അല്ലാതെ അവിടെ ഒരു സ്ത്രീയെയും ആരും തടഞ്ഞിട്ടില്ല മാത്രവുമല്ല, നിങ്ങൾ ഒരിക്കലും അവിടെ പോയിട്ടില്ല എന്നും ഇത് കൊണ്ട് മനസ്സിലാക്കുന്നു.

അതിനാൽ നിങ്ങൾ ദയവായി അറിയാത്ത അത്തരമൊരു കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കുന്നതാകും നല്ലത്.’ മായ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Advertisement