ഇത്തവണത്തെ ഐപിഎൽ അവസാനിച്ചപ്പോൾ ചെന്നൈയും അവരുടെ നായകൻ എംഎസ് ധോണിയും ഒരിക്കൽ കൂടി ലോകത്തിന്റെ കൈയടി നേടി.
ഐപിഎല്ലിന്റെ ഏറ്റവും മികച്ച നായകനാണ് എംഎസ് ധോണിയെന്നാണ് ക്രിക്കറ്റ് ലോകം ധോണിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
ചെന്നൈ സൂപ്പർ കിംഗ്സിനെ 10 സീസണുകളിൽ നയിച്ച ധോണി എട്ടിലും ഫൈനലിലെത്തിച്ചു. മൂന്ന് കിരീടവും നേടിക്കൊടുത്തു.
ഐപിഎൽ 12ാം സീസൺ അവസാനിച്ചപ്പോൾ ആരാധകർ ഉയർത്തുന്ന ചോദ്യം ധോണി’ അടുത്ത സീസണിൽ ചെന്നൈയുടെ മഞ്ഞ ജഴ്സിയിൽ കളിക്കുമോ എന്നാണ്.
മുംബൈയ്ക്കെതിരായ ഫൈനലിന് ശേഷം സൈമൻ ഡോളുമായി നടത്തിയ സംഭാഷണത്തിൽ ധോണി ഈ വലിയ സംശയത്തിന് ഉത്തരം നൽകി.
അടുത്ത സീസണിൽ ഉണ്ടാകുമെന്ന് കരുതുന്നു. ധോണിയുടെ ഈ വാക്കുകൾ ചെന്നൈ ആരാധകരെ ആവേശത്തേരിലേറ്റിയിരിക്കുകയാണ്.
ടീമെന്ന നിലയിൽ മികച്ച സീസണായിരുന്നു ഇത്. എന്നാൽ എങ്ങിനെയാണ് ഫൈനലിൽ എത്തിയതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ സീസണുകളിൽ കളിച്ച മികച്ച മത്സരങ്ങളുമായി താരതമ്യം ചെയ്യാൻ ഇത്തവണത്തെ പ്രകടനത്തെ ആവില്ല. മധ്യനിര വളരെ മോശമായിരുന്നു ധോണി പറഞ്ഞു.
ഏകദിന ലോക കപ്പാണ് ഇനി മുന്നിലുള്ളതെന്നും മഹി വ്യക്തമാക്കി.