കോഹ് ലിയെ പുറത്താക്കൂ, രോഹിത്ത് ശർമ നായകനാകട്ടേ: മുറവിളി ഉയരുന്നു

11

മുംബൈ ഇന്ത്യൻസിനെ ഐപിഎല്ലിൽ ഒരിക്കൽ കൂടി കിരീടനേട്ടത്തിലെത്തിച്ചതോടെ രോഹിത്ത് ശർമ്മയെന്ന നായകൻ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ്.

കേവലം ആറ് വർഷത്തിനുള്ളിൽ ഇത് നാലാം തവണയാണ് മുംബൈ ഇന്ത്യൻസ് രോഹിത്തിന് കീഴിൽ ഐപിഎൽ കിരീടം സ്വന്തമാക്കുന്നത്.

Advertisements

2013ലായിരുന്നു രോഹിത് ശർമയ്ക്ക് കീഴിൽ മുംബൈ ഇന്ത്യൻസ് ആദ്യ കിരീടം നേടുന്നത്. 2015ലും 2017ലും അതാവർത്തിച്ചു. ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിങ്‌സിനെ തോൽപ്പിച്ച് നാലാമതും.

അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നയിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് അവസാനിച്ചത്.

ബംഗളൂരുവിന് ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കാനായിട്ടില്ല എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം.

ഇതോടെ ലോകകപ്പിലും തുടർന്നും ഇന്ത്യൻ ടീമിനെ രോഹിത്ത് നയിക്കട്ടെ എന്നാണ് ഒരുവിഭാഗം ആരാധകർ പറയുന്നത്. നിരവധി പോസ്റ്റുളാണ് ഈ ആവശ്യം ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Advertisement