നീ തന്നെയാണ് ഏറ്റവും സെക്സി ആയ സ്ത്രീ: സണ്ണി ലിയോണിനെ കുറിച്ച് ഭർത്താവ് ഡാനിയേൽ വെബ്ബർ

73

പോൺമേഖലയിൽ നിന്നും എത്തി ബോളിവുഡിന്റെ സൂപ്പർ താരമായി തിളങ്ങി നിൽക്കുന്ന നടി സണ്ണി ലിയോണിന് 38ാം പിറന്നാൾ.

സണ്ണിക്ക് ആശംസയുമായി പ്രമുഖരം ആരാധകരുമടക്കം നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്.

Advertisements

ഭർത്താവ് ഡാനിയേൽ വെബ്ബർ ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് പ്രിയതമയ്ക്ക് പിറന്നാൾ ആശംസ നേർന്നത്.

താൻ കണ്ടതിൽ വെച്ച് ഏറ്റവും സ്നേഹസമ്പന്നയും നല്ല മനസിന് ഉടമയുമായ സ്ത്രീ സണ്ണിയാണെന്നാണ് ഡാനിയേൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആശംസയ്ക്കൊപ്പം കുറിച്ചത്.

നിന്നെ കുറിച്ച് എഴുതാനാണെങ്കിൽ അത് ഒരുപാടുണ്ട്, ഒരു പോസ്റ്റിൽ മാത്രം ഒതുങ്ങുന്നതല്ല അത്. ഞാൻ കണ്ടതിൽ വെച്ച് സ്നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ.

ജീവിത്തിലുടനീളം നീ നിനക്കു വേണ്ടിയല്ലാതെ മറ്റുള്ളവർക്കായി പലതും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.

നമ്മൾ തിരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാൾ, മാതൃദിന ആശംസകൾ. ഞാൻ നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു.

നീ തന്നെയാണ് ഏറ്റവും സെക്സി ആയ സ്ത്രീയും.’ സണ്ണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഡാനിയേൽ കുറിച്ചു.

സണ്ണി ലിയോണിന്റെ ആഘോഷങ്ങളെല്ലാം ഭർത്താവും കുഞ്ഞുങ്ങളോടും ഒപ്പമാണ്.

ഇക്കുറിയും പിറന്നാൾ ആഘോഷം അങ്ങിനെ തന്നെ ലളിതമായാണ് നടത്തുന്നതെന്നാണ് അടുത്തിടെ ഒരഭിമുഖത്തിൽ സണ്ണി ലിയോൺ പറഞ്ഞത്.

Advertisement