ആൾ കേരള മമ്മൂട്ടി ഫാൻസ് അസോസിയേഷന് മുപ്പത് വയസ്സ്: 1989ൽ അസോസിയേഷൻ ഉണ്ടായത് ഇങ്ങനെ

48

തിരുവനന്തപുരം കൃപാ തിയേറ്ററിൽ വടക്കൻ വീരഗാഥ എന്ന ചിത്രം 1989 ഏപ്രിൽ 14 വിഷുവിന് റിലീസ് ചെയ്യുന്നു. തലേദിവസം ഭാസ്‌കർ, അശോകൻ തുടങ്ങി ചെറുപ്പക്കാർ മൂന്ന് മീറ്റർ നീളമുള്ള ഒരു ബാനറുമായി തിയേറ്ററിനകത്തേക്ക് ചെന്നു.

ഈ ബാനർ കെട്ടണമെന്ന് അവർ ആവശ്യപ്പെട്ടു. ഏയ് അതൊന്നും ഇവിടെ പറ്റില്ലെന്ന് തിയേറ്ററുകാർ പറഞ്ഞു പുറത്തെങ്ങാനും കെട്ടാൻ പറഞ്ഞു. നിരാശരായ ചെറുപ്പക്കാർ ബാനർ തിയേറ്ററിനു പുറത്തുകെട്ടി.

Advertisements

ആ ബാനർ ആൾ കേരള മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. ഇപ്പോഴിതാ മുപ്പതാം വാർഷികം ആഘോഷിക്കുകയാണ്.

രക്തദാനം , അന്നദാനം , പഠനോപകരണ സഹായം തുടങ്ങി സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ആവശ്യങ്ങൾ ചെയ്തു കൊണ്ടുള്ള മുപ്പത് വർഷം.

മമ്മൂട്ടി ഫാൻസ് സംസ്ഥാന പ്രസിഡന്റ് വി . ഭാസ്‌കർ ഓർമ്മിപ്പിച്ചു. ഭാസ്‌കറും ഫാൻസ് അസോസിയേഷൻ പ്രവത്തകരും ആദ്യമായി മമ്മൂട്ടിയെ കാണുന്നത് തിരുവനന്തപുരത്ത് വച്ചാണ്. അതിന് വഴിയൊരുക്കിയത് ഡാൻസർ തമ്പിയെന്ന സിനിമാക്കാരുടെ തമ്പിയണ്ണനും.

മമ്മൂട്ടിയുടെ അർത്ഥം, കാർണിവൽ എന്നീ ചിത്രങ്ങളുടെ റിലീസ് സമയത്ത് പാർതഥാസ് തിയേറ്ററിലെത്തിയ ഭാസകറും സംഘവും ആർച്ച് കെട്ടിക്കൊണ്ടു നിന്ന ഡാൻസർ തമ്പിയെ കണ്ടു. കാണാൻ പറ്റുമോ ? ഭാസ്‌കർ ആകാംഷ അടക്കാതെ ചോദിച്ചു. നാളെ രാവിലെ പങ്കജ് ഹോട്ടലിൽ വന്നാൽ മതി മമ്മൂട്ടിയെ കാണിച്ചു തരാം.

ആറോ ഏഴോ പേരെ വരവൂ. പങ്കജിൽ വന്നിട്ട് തമ്പി പറഞ്ഞ ആൾക്കാരാണ് . മമ്മൂട്ടിയെ കാണാണമെന്ന് പറഞ്ഞാൽ മതി. തമ്പിപറഞ്ഞു.

പിറ്റേന്ന് രാവിലെ തന്നെ ആവേശത്തോടെ ഭാസ്‌കറും കൂട്ടരും പങ്കജിലെത്തി. തമ്പിയുടെ പേര് പറഞ്ഞപ്പോൾ തന്നെ മമ്മൂട്ടിയുടെ മുറിയിലേക്ക് വിട്ടു. മമ്മൂട്ടി വളരെ സ്‌നേഹത്തോടെ ആരാധകരെ സ്വീകരിച്ചു.

എല്ലാവരെയും പരിചയപ്പെട്ടു. ഒപ്പം നിന്ന് ഫോട്ടോ എടുത്തു. ഫാൻസ് അസോസിയേഷൻ തുടങ്ങിയ സമയത്തും , ഭാസ്‌കറും കണ്ടിരുന്നു. വടക്കൻ വീരഗാഥയുടെ 100 ആം ദിവസം ജൂലൈ 23 ന് തിരുവനന്തപുരത്ത് ആഘോഷിച്ചു.

ആഘോഷം കഴിഞ്ഞ് പത്മിനിയിലെ കയറി പോകാൻ തുടങ്ങിയ മമ്മൂട്ടിയെ ഭാസ്‌കറും കൂട്ടരും ഫാൻസ് അസോസിയേഷൻ തുടങ്ങിയ വിവരം അറിയിക്കുകയായിരുന്നു.

Advertisement