കൊച്ചി: വിവാഹ മോചനം എന്നത് ഒരിക്കലും തന്നെ ബാധിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് റിമി ടോമിയുടെ കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയ ഇടപെടലുകൾ.
റിമി ടോമിയുടെ വിവാഹ മോചന വാർത്ത വലിയ അശ്ചര്യത്തോടെയാണ് മലയാള സോഷ്യൽ മീഡിയ സ്വീകരിച്ചത്.
അത് വ്യക്തമാക്കുന്നതാണ് ഇത് സംബന്ധിച്ച സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വരുന്ന കമൻറുകൾ.
എന്നാൽ വിവാഹ മോചനം എന്നത് ഒരിക്കലും തന്നെ ബാധിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് റിമി ടോമിയുടെ കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയ ഇടപെടലുകൾ.
ഇൻസ്റ്റഗ്രാമിൽ സജീവമായ റിമി വിവാഹമോചന വാർത്ത മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഒന്ന് നടി കവിയൂർ പൊന്നമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോ. രണ്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം.
വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമിയും ഭർത്താവും സംയുക്തമായി നൽകിയ ഹർജി എറണാകുളം കുടുംബ കോടതി തിങ്കളാഴ്ച അനുവദിച്ചിരുന്നു. ഏപ്രിൽ 12നാണ് ഹർജി നൽകിയത്. ഉഭയ സമ്മത പ്രകാരമാണ് ഹർജി.
ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്.
ഇവർ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകൾ പറഞ്ഞതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.