പല കാരണങ്ങൾ കൊണ്ടും വിവാഹിതരായവർ പലപ്പോഴും മറ്റ് ബന്ധങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യമുണ്ടാകാറുണ്ട്.
അക്കാര്യത്തിൽ സ്ത്രീ പുരുഷവ്യത്യാസവും ഉണ്ടാകാറില്ല. എന്നാൽ വിവാഹേതര ബന്ധം ഒരാവശ്യമായി കണക്കാക്കുന്നവരും കുറവല്ലെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്.
ഗ്ലീഡൻ എന്ന ഓൺലൈൻ ഡേറ്റിംഗ് കമ്മ്യൂണിറ്റിയാണ് പഠനം നടത്തിയത്. വിവാഹേതരബന്ധങ്ങൾക്ക് താൽപര്യമുള്ളവർക്ക് ഇവർ നടത്തുന്ന വെബ്സൈറ്റുമായി ബന്ധപ്പെടാം. സ്ത്രീകൾ നടത്തുന്ന വെബ്സൈറ്റാണിത്.
തുടർന്ന് ഓരോരുത്തരുടെയും ആവശ്യങ്ങൾ ആത്മാർത്ഥമാണോ, അതിനായി അവർ വിശദീകരിക്കുന്ന കാരണങ്ങൾ സത്യമാണോ എന്നെല്ലാം ‘റിലേഷൻഷിപ്പ്’ വിദഗ്ധരുടെ സഹായത്തോടെ വെബ്സൈറ്റുകാർ വിലയിരുത്തും.
അതിന് ഇവർക്ക് പ്രത്യേകസംഘവുമുണ്ട്. ഇങ്ങനെ വെബ്സൈറ്റുമായി ഏറ്റവുമധികം പേർ ബന്ധപ്പെട്ട ഇന്ത്യൻ നഗരത്തിന്റെ പേര് ഇവർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.
1,35,000 പേർ മുന്നോട്ടുവന്ന ബെംഗലൂരു നഗരമാണത്രേ വിവാഹേതര ബന്ധങ്ങൾക്ക് ആവശ്യക്കാർ ഏറ്റവുമധികമുള്ള ഇന്ത്യൻ നഗരം. 43,200 സ്ത്രീകളും 91,800 പുരുഷന്മാരുമാണത്രേ വെബ്സൈറ്റുമായി ബന്ധപ്പെട്ടത്.
അതേസമയം വെബ്സൈറ്റുമായി ബന്ധപ്പെടാനും മാത്രമുള്ള സാങ്കേതികധാരണയുള്ളവരുടെ കണക്ക് മാത്രമാണ് ഇവർക്ക് ലഭിച്ചിരിക്കുന്നതെന്നും.
ഇത്തരം സാങ്കേതിക വിഷയങ്ങളെ കുറിച്ച് അറിവ് പോലുമില്ലാത്ത എത്രയോ പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നതിനാൽ ഈ കണക്കിൽ കാര്യമില്ലെന്നും വാദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുമുണ്ട്.