സർ ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു, നിന്നോളാൻ പറഞ്ഞു; ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ കഥ പറഞ്ഞ് മമ്മൂട്ടി

8

തെന്നിന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്റ്റൈൽ, ലുക്ക്, ഗ്ലാമർ എന്നതിനൊക്കെ കൂടി മലയാളത്തിൽ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി.

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായി മാറിയ മമ്മൂട്ടിയുടെ സിനിമയുടെ രംഗപ്രവേശത്തെ കുറിച്ച് അദ്ദേഹം തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

Advertisements

കെഎസ് സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ നടൻ ബഹദൂറിനൊപ്പം ഒരു സീനിൽ മമ്മൂട്ടി എത്തിയിരുന്നു.

ഒരു മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് ഞാൻ ഷൂട്ടിംഗ് കാണാൻ പോയതാണ്.

കെഎസ് സേതുമാധവൻ സാറിനോട് അഭിനയ മോഹം കൊണ്ട് സർ ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു നിന്നോളാൻ പറഞ്ഞു.

അതൊക്കെ അവിചാരിതമായി സംഭവിച്ച് പോയതാണ്. ഞാനന്ന് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. പത്ത് വർഷം പഠനവും കോടതിയിലെ പ്രാക്ടീസുമൊക്കെയായി കഴിഞ്ഞു.

പിന്നീട് പത്ത് വർഷം കഴിഞ്ഞാണ് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിൽ അഭിനയിക്കുന്നത് മമ്മൂട്ടി പറയുന്നു.

Advertisement