കെനിയൻ അതിർത്തിക്ക് അടുത്ത് ടാൻസാനിയൻ ഗ്രാമമമായ കിതവാസിയിലെ ഗോത്രവിഭാഗമായ കുരിയക്കാർ സ്വവർഗ വിവാഹത്തെ എതിർക്കുന്നവരാണ്.
എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ഇത് അനുവദിക്കപ്പെടുന്നുമുണ്ട്. ആചാരമനുസരിച്ച് പുരുഷൻമാരായ അനന്തരാവകാശികളില്ലാത്ത വയോധികയ്ക്ക് യുവതികളെ വിവാഹം കഴിക്കാം.
അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടുക, സുരക്ഷിതത്വം നേടുക എന്നിവ കൊണ്ടാണ് ഇവർ സ്വർഗവിവാഹത്തിന് തയാറാകുന്നത്.
സന്തോഷവും സംതൃപ്തിയും കണ്ടെത്തി ജീവിക്കണം. അതുമാത്രമാണ് അവരുടെ ലക്ഷ്യം. പ്രായം കൂടിയ ഒരു സ്ത്രീയും യുവതിയും തമ്മിലുള്ള ബന്ധം ശാരീരികമായ ആകർഷണത്തിന്റെയോ ഇഷ്ടത്തിന്റെയോ പേരിലല്ല, അക്രമങ്ങളിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി മാത്രമാണ്.
കുരിയ ഗോത്രത്തിലുള്ള 78 ശതമാനം സ്ത്രീകളും പങ്കാളികളാൽ പീഡിപ്പിക്കപ്പെടുന്നവരാണ്. സ്ത്രീകൾ തമ്മിൽ വിവാഹിതരായാലും ഇവർക്ക് ഇഷ്ടമുള്ള പുരുഷനെ തിരഞ്ഞെടുക്കാനും ഗർഭിണിയാകാനും സ്വാതന്ത്ര്യമുണ്ട്.
വിവാഹം കഴിക്കാതെ ഗർഭിണിയാകാൻ വേണ്ടി മാത്രം പുരുഷൻമാരെ സ്വീകരിക്കുന്നവരുമുണ്ട്. ഗർഭിണിയാകുന്നതോടെ കൂടെയുള്ള പുരുഷനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കും.
കുട്ടി ജനിച്ച് കുറച്ചൊന്നു മുതിരുമ്ബോൾ വീണ്ടും ജോലിക്കു പോയിത്തുടങ്ങും. അതിനു ശേഷം വീണ്ടും ഗർഭിണിയാകണമെന്ന് തോന്നുമ്പോൾ പുതിയ പുരുഷനെ കണ്ടുപിടിക്കും.
അയാളിൽ നിന്ന് ഗർഭിണിയായ ശേഷം മറ്റൊരാൾ. അങ്ങനെ ഈ പ്രക്രിയ തുടരും. ലോകത്ത് ഏറ്റവുമധികം പീഡനം ഏറ്റുവാങ്ങുന്നതും ടാൻസാനിയയിലെ കുരിയ ഗോത്രത്തിൽപ്പെട്ട സ്ത്രീകളാണെന്ന് പറയാം. സ്വവർഗ വിവാഹം അനുവദിച്ചിട്ടില്ലാത്ത രാജ്യമാണ് ടാൻസാനിയ.