ടിക്ക് ടോക്കിലെ വൈറൽ ഗാനമായ പൂത്തുമ്പീ കുർള മമ്മീ എന്ന പാട്ടിന്റെ അർഥം ഇതാണ്

364

ടിക്ക് ടോക്കില്‍ തരംഗമായി മാറിയിരിക്കുകയാണ് ‘പൂത്തുമ്പീ കുര്‍ള മമ്മീ’ എന്ന ഗാനം. ഇതിനോടകം കുറച്ച്‌ സമയം കൊണ്ട് തന്നെ നിരവധി പേരാണ് ഡാന്‍സ് കളിച്ച്‌ ഗാനം വൈറലാക്കിയിരിക്കുന്നത്.

ബംഗാളിലുള്ള ഈ ഗാനത്തിന്റെ പലപതിപ്പിലുള്ള വിഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്.

Advertisements

എന്നാല്‍ ശരിക്കും ഈ പാട്ടിന്റെ അര്‍ത്ഥം എന്താണ്? ഇത് സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍ എഴുതിയ ഫേയ്ബുക്ക് പോസ്റ്റിലാണ് വിവരങ്ങളുള്ളത്.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൂത്തുമ്പീ – പ്രൊഥൊം ബിയെ പ്രൊഥൊം ബിയെ കൊര്‍ലാം അമി ജെലാ ബൊര്‍ധമാന്‍/ ബഷൊര്‍ ഖൊരെ ബൊര്‍ കെ ധൊരെ ജോര്‍ സെ കേളലാം/ രാഗ് കൊറെ ബോര്‍ ചര്‍ലൊ ബാഡി അര്‍ തൊ എലോ നാ

[ആദ്യത്തെ കല്യാണം ബര്‍ധമാന്‍ ജില്ലയിലായിരുന്നു ആദ്യരാത്രി തന്നെ ഭര്‍ത്താവിനെ ഞാന്‍ തല്ലി ശരിയാക്കി
പിണങ്ങിപ്പോയ അയാള്‍ പിന്നെ തിരിച്ചു വന്നില്ല]

ഇതാണ് നമ്മള് ടിക് ടോക്കില്‍ പാടിക്കളിക്കുന്ന പൂത്തുമ്പീ- കുര്‍ള മമ്മീ ടെ ശരിക്കൂള്ള ബംഗാളി കഥ കേട്ടാ.
Edit: രണ്ടാമത്തെ വരിക്ക് //ബഷോര്‍ ഖൊരെ ബൌ അമരെ കൊര്‍ലൊ അഭിമാന്‍// എന്ന ഒരു വേര്‍ഷന്‍ കൂടി ഉണ്ടെന്ന് കേട്ടു, Thanks to Julius Nikita. [ആദ്യരാത്രി ഭാര്യക്ക് അത്ര പിടിച്ചില്ല എന്നാണ് അതിന്റെ ഏകദേശ അര്‍ത്ഥം.]

ഒരു ബംഗാളി പെണ്‍കുട്ടി പാടുന്ന വേര്‍ഷനാണ് ഞാന്‍ കേട്ടതും ഒരു സുഹൃത്തിന്റെ സഹായത്താല്‍ പരിഭാഷപ്പെടുത്തിയതും,recorded song അല്ല.

അത് more like a parody version ആണെന്ന് തോന്നുന്നു. ഭര്‍ത്താവിനെ തല്ലി ഓടിക്കുന്നതെല്ലാം അതുകൊണ്ടാവും.

Advertisement