ഭർത്താവിന്റെ മർദ്ദനത്തിൽ സഹികെട്ടു സ്വന്തം വീട്ടിലേക്കു താമസംമാറ്റിയ യുവതി കുത്തേറ്റുമരിച്ചു: പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം

26

തിരുനെല്ലി: അതിക്രൂരമായി മർദ്ദിക്കുന്ന ഭർത്താവിന്റെ ഉപദ്രവത്തിൽ സഹികെട്ടു സ്വന്തം വീട്ടിലേക്കു താമസംമാറ്റിയ യുവതി ഞായറാഴ്ച രാത്രി കുത്തേറ്റുമരിച്ചു.

സംഭവത്തിൽ ഭർത്താവിനെ പിടികൂടി നാട്ടുകാർ പോലീസിനു െകെമാറി. തോൽപ്പെട്ടി കൊറ്റൻകോട് ചന്ദ്രിക (38) യെ കൊലപ്പെടുത്തിയതിനു ഭർത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടിപ്പറമ്ബിൽ പികെ അശോക(45)നെയാണു തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

അതേ സമയം എസ്‌ഐ എത്താൻ വൈകിയതിനു പോലീസിനെ നാട്ടുകാർ തടഞ്ഞു. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് പതിനഞ്ചോളം പേർക്കെതിരേ പോലീസ് കേസെടുത്തു.

ഉയർന്ന ഉദ്യോഗസ്ഥരെത്തിയ ശേഷമാണു പ്രതിയെ െകെമാറിയത്. കുടുംബപ്രശ്നങ്ങൾ കാരണം അശോകനും ചന്ദ്രികയും അകന്നാണ് കഴിഞ്ഞിരുന്നത്.

മദ്യപിച്ചെത്തുന്ന പ്രതി, നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നു. കഴിഞ്ഞ മാസവും പ്രശ്നങ്ങളുണ്ടാക്കിയപ്പോൾ പോലീസ് സ്ഥലത്തെത്തി, അശോകനെ കസ്റ്റഡിയിലെടുത്തു.

പിന്നീടു സ്വമേധയാകേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴരയോടെ ഭാര്യയുടെ വീട്ടുപരിസരത്തെത്തിയ പ്രതി തോട്ടത്തിൽ ഒളിച്ചിരുന്നു.

തുടർന്നു ചന്ദ്രിക പുറത്തിറങ്ങി പാത്രം കഴുകുന്നതിനിടയിൽ കുത്തുകയായിരുന്നു. യുവതിയെ ഉടൻ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഇതിനിടെ നാട്ടുകാർ അശോകനെ പിടികൂടി വീട്ടിനുള്ളിലാക്കി. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സ്ഥലത്തെത്തിയ തിരുനെല്ലി എഎസ്‌ഐ അബ്ദുള്ള, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരെ അവർ തടഞ്ഞു.

എസ്‌ഐ എത്താൻ വൈകിയെന്നും കഴിഞ്ഞതവണ അശോകനെ പോലീസ് ചെറിയ കുറ്റംചുമത്തി ജാമ്യത്തിൽ വിട്ടയച്ചെന്നും ആരോപിച്ചായിരുന്നു ഇത്.

ഏആർ ക്യാമ്പ്് ഡിവൈഎസ്പിയും പുൽപ്പള്ളി സി.ഐയും സ്ഥലത്തെത്തിയ ശേഷമാണ് നാട്ടുകാർ പ്രതിയെ െകെമാറിയത്.

ഇതിനിടെ, തങ്ങളെ നാട്ടുകാർ തടഞ്ഞെന്നും െകെയേറ്റം ചെയ്തെന്നും എഎസ്‌ഐയും ഒപ്പമെത്തിയ പോലീസുകാരനും ആരോപിച്ചു. ഇരുവരും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കണ്ടാലറിയുന്നവർക്കെതിരേ കേസെടുത്തത്. ചന്ദ്രികയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.

Advertisement