സൂപ്പർ കിംഗ്‌സിന് പ്ലേ ഓഫിന് മുമ്പെ തിരിച്ചടി; സൂപ്പർതാരം കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ചെന്നൈ

10

മുംബൈ ഇന്ത്യൻസിനെ ഐപിഎൽ പ്ലേ ഓഫ് മൽസരത്തിൽ നേരിടാനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് തിരിച്ചടി.

കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ചുമലിന് പരിക്കേറ്റ കേദാർ ജാദവ് ഇനിയുള്ള മത്സരങ്ങളിൽ ചെന്നൈക്കായി കളിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് സ്ഥിരികരിച്ചു.

Advertisements

കേദാർ കളിക്കാൻ സാധ്യതയില്ലെന്ന് ഇന്നലെ മത്സരശേഷം കോച്ച് സ്റ്റീഫൻ ഫ്‌ലെമിംഗ് സൂചിപ്പിച്ചിരുന്നു.

ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിന്റെ പതിനാലാം ഓവറിൽ ഫീൽഡിംഗിനിടെയാണ് കേദാറിന് പരിക്കേറ്റത്.

രവീന്ദ്ര ജഡേജയുടെ ഓവർ ത്രോ ബൗണ്ടറികടക്കുന്നത് തടയാനായി ഡൈവ് ചെയ്തപ്പോഴായിരുന്നു കേദാറിന് പരിക്കേറ്റത്.

കഴിഞ്ഞ ഐപിഎല്ലിൽ ആദ്യമത്സരം കളിച്ചതിനുശേഷം പരിക്കേറ്റ കേദാറിന് സീസൺ മുഴുവൻ നഷ്ടമായിരുന്നു.

ഇന്ത്യയുടെ ഏകദിന ടീമിൽ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായ കേദാർ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും അംഗമാണ്. ഈ സീസണിൽ ചെന്നൈക്കായി കാര്യമായി തിളങ്ങാൻ കേദാറിനായിരുന്നില്ല.

12 ഇന്നിംഗ്‌സുകളിൽ നിന്ന് 162 റൺസ് മാത്രമാണ് ചെന്നൈക്കായി കേദാർ ഈ സീസണിൽ നേടിയത്.

Advertisement