കൂട്ടുകാരിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് പോയ പെൺകുട്ടി ഹരിപ്പാട് പല്ലന ആറ്റിൽ മരിച്ച നിലയിൽ

33

ആലപ്പുഴ: ഹരിപ്പാട് പല്ലന ആറ്റിൽ വീണ് 24 കാരിയായ യുവതി മരിച്ചു. ചങ്ങനാശ്ശേരി തെങ്ങണ ഗോപിക നിവാസിൽ ശശികുമാർ രത്‌നമ്മ ദന്പതികളുടെ മകൾ ഗോപികയാണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരത്തോടെ പല്ലന കുമാരനാശാൻ സ്മാരകത്തിന് സമീപം കടവിൽ ചെരുപ്പും മൊബൈൽ ഫോണും കാണപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് ആദ്യം പരിശോധന നടത്തിയത്.

Advertisements

തുടർന്ന് പൊലീസും, അഗ്‌നി ശമന സേനയും സ്ഥലത്ത് എത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് ഗോപികയും മാതാവും ചങ്ങനാശ്ശേരിയിൽ നിന്നും സ്‌കൂട്ടറിലാണ് ഇവിടെ എത്തിയത്. മണ്ണാറശ്ശാല ക്ഷേത്രത്തിൽ പോയ ശേഷം കാട്ടിൽ മാർക്കെറ്റിൽ ബന്ധുവിന്റെ വീട്ടിൽ എത്തി.

അതിനു ശേഷം കൂട്ടുകാരിയുടെ വീട്ടിൽ പോകാനാണെന്നു പറഞ്ഞു ഗോപിക അവിടെ നിന്നും ഇറങ്ങുകയായിരുന്നു. പിന്നീട് ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല.

കടവിന് സമീപത്തു തന്നെ സ്‌കൂട്ടർ കാണപ്പെട്ടതോടെ സംശയം ജനിച്ചിരുന്നു. മൃതദേഹം ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisement