എല്ലാവരുമായി അടുത്ത് ഇടപഴകാൻ തുടങ്ങി, ഫ്‌ളർട്ട് ചെയ്യാൻ വരെ ആരംഭിച്ചു: വിവാഹ മോചനത്തിന്റെ കാരണം തുറന്നു പറഞ്ഞ് രാക്ഷസൻ നായകൻ വിഷ്ണു വിശാൽ

30

താനും ഭാര്യയും വിവാഹമോചനത്തിലേക്ക് എത്തിയകിന്റെ കാരണം തുറന്നു പറഞ്ഞ് തമിഴ് നടൻ വിഷ്ണു വിശാൽ. കരിയർ മെച്ചപ്പെടുത്താൻ തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയതാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നാണ് താരം പറയുന്നത്.

വിവാഹമോചനം നേടിയെന്ന് തനിക്ക് ഇപ്പോഴും അംഗീകരിക്കാൻ സാധിച്ചിട്ടില്ലെന്നും താൻ ഇപ്പോഴും രജനിയെ സ്നേഹിക്കുന്നുണ്ടെന്നും വിഷ്ണു വിശാൽ പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

Advertisements

ഉൾവലിഞ്ഞ സ്വഭാവമായിരുന്നു തന്റേതെന്നും ഇത് തന്റെ കരിയറിനെ ബാധിക്കും എന്ന് മനസിലാക്കിയതോടെ താൻ മാറാൻ തുടങ്ങിയെന്നുമാണ് താരം പറയുന്നത്.

അറിഞ്ഞുകൊണ്ടുതന്നെ എല്ലാവരുമായി അടുത്ത് ഇടപഴകാൻ തുടങ്ങി. ഓൺസ്‌ക്രീനിൽ നന്നായി റൊമാൻസ് ചെയ്യാൻ ഫ്‌ളർട്ട് ചെയ്യാൻ വരെ ആരംഭിച്ചു. ഇത് തങ്ങളുടെ ബന്ധം തകർത്തു.’

അങ്ങനെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. നിങ്ങൾ മാറിപ്പോയി എന്ന ചോദ്യം ഉയരാൻ തുടങ്ങി. പിന്നീട് അത് ഞാൻ വിവാഹം കഴിച്ചത് അങ്ങനെ ഒരാളെ അല്ല എന്നായി മാറി.

തങ്ങൾക്ക് ഇരുവർക്കും വിവാഹമോചിതരായെന്ന് അംഗീകരിക്കാൻ സാധിച്ചിട്ടില്ല എന്നാണ് വിഷ്ണു പറയുന്നത്. ‘എനിക്ക് ഇതുവരെ അംഗീകരിക്കാനായിട്ടില്ല. പക്ഷേ ഞാൻ അംഗീകരിക്കണം.

എന്റെ മകന്റെ നല്ലതിന് വേണ്ടി പിന്നെ അവളുടേയും. ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. എനിക്ക് അറിയാം അവർക്കും എന്നെ ഇഷ്ടമാണെന്ന്. അവൾ നല്ല വ്യക്തിയാണ്. ഞാനും അങ്ങനെയാണെന്ന് അവൾക്കറിയാം. പക്ഷേ ചിലസമയങ്ങളിൽ സ്നേഹിക്കുന്നവരെ ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ല.’

ആറ് മാസം മുൻപാണ് ഭാര്യ രജനി നടരാജനുമായി താരം വിവാഹമോചനം നേടുന്നത്. രാക്ഷസൻ സൂപ്പർഹിറ്റായതിനിടെയായിരുന്നു ഇത്.

നീണ്ട പ്രണയത്തിന് ശേഷം 2011 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2017 ൽ ഇവർക്ക് ഒരു മകൻ പിറന്നു. വിഷ്ണു വിശാൽ തന്നെയാണ് വിവാഹമോചന വാർത്ത പുറത്തുവിട്ടത്.

Advertisement