കരുനാഗപ്പള്ളി കുലശേഖരപുരത്തു നിന്നും ആഷിക് അഷ്റഫ് പറക്കുന്നു റയൽ മാഡ്രിഡിലിനായി പന്തുതട്ടാൻ, കേരളത്തിന് അഭിമാനമായി 17 കാരൻ

23

കൊല്ലം: പ്രശസ്ത വിദേശ ക്ലബായ റയൽ മാഡ്രിഡിലിനായി പന്തുതട്ടാൻ ഏറെ ഫുട്ബോൾ ആരാധകരുള്ള കേരളത്തിൽ നിന്നും ആരാധകർക്ക് ആവേശമായി കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരത്തെ ആഷിക് അഷ്റഫും.

ഫുട്ബോൾ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താൻ റയൽമാഡ്രിഡ് കഴിഞ്ഞ അവധിക്കാലത്ത് കോയമ്പത്തൂരിൽ നടത്തിയ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തതാണ് ആഷികിന്റെ തലവര മാറ്റിയെഴുതിയത്.

Advertisements

ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടതോടെ ആഷിക് ഏഴിന് സ്പെയിനിലേക്ക് പറക്കും. പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഈ പതിനേഴുകാരൻ അതോടെ റയൽ മാഡ്രിഡിന്റെ ഭാഗമാകും.

നാട്ടിൻപുറത്തെ മൈതാനത്ത് പന്തുരുട്ടി തുടങ്ങിയ സ്വപ്നങ്ങളാണ് ഇപ്പോൾ പൂവണിയുന്നത്.

കുലശേഖരപുരം, കടത്തൂർ വയലിൽ വീട്ടിൽ അഷ്റഫിന്റെയും ഷെർളിയുടെയും മകനാണ് ആഷിക്.

പഠനത്തോടൊപ്പം പന്തുകളിയും ഭ്രാന്തമായ ആവേശമായി കൊണ്ടുനടന്ന ആഷികിന് മാതാപിതാക്കളും മികച്ച പിന്തുണയാണ് നൽകിയിരുന്നത്.

കൊട്ടാരക്കര എംജിഎം സ്‌കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ആഷിക് ഉൾപ്പെട്ട ടീം സംസ്ഥാനതലത്തിൽ നടന്ന നിരവധി മത്സരങ്ങളിൽ വിജയം കൈവരിച്ചിരുന്നു.

കഴിഞ്ഞവർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ കോയമ്പത്തൂരിൽ നടന്ന സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തപ്പോൾ ഏറെ പ്രതീക്ഷയുണ്ടായില്ലെന്ന് ആഷിക് പറഞ്ഞു.

പിന്നീട് പ്രളയം നാടിനെ കീഴടക്കിയതോടെ സെലക്ഷൻ ക്യാമ്പിന്റെ റിസൾട്ട് ഒരു വർഷത്തോളം നീണ്ടു. കഴിഞ്ഞ ദിവസങ്ങളിൽ ആണ് അധികൃതരിൽ നിന്നും വിവരം അറിയുന്നത്.

ആഷികിനൊപ്പം കൊട്ടാരക്കര കലയപുരം സ്വദേശി അലനും സെലക്ഷൻ ലഭിച്ചിട്ടുണ്ട്. എംബിബിഎസ് വിദ്യാർത്ഥികളായ ഹിസാന, ഹസ്മി എന്നിവരാണ് ആഷിഖിന്റെ സഹോദരങ്ങൾ.

Advertisement