സ്വന്തം സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് പോലും ചിലർ തട്ടിയെടുത്തു, മോഹൻലാലും ജയസൂര്യയും തിരിഞ്ഞു നോക്കുന്നില്ല ; ആഞ്ഞടിച്ച് പികെആർ പിള്ളയുടെ ഭാര്യ

27

മലയാളത്തിലെ സൂപ്പർതാരം മോഹൻലാലും യുവതാരം ജയസൂര്യയും ഉൾപ്പെടെ വളർത്തി വലുതാക്കിയവരൊന്നും തിരിഞ്ഞു നോക്കാത്ത സ്ഥിതിയിലാണ് നിർമ്മാതാവ് പികെആർ പിള്ളയുടെ നിലവിലെ സ്ഥിതിയെന്ന് ഭാര്യ രമ.

സ്വന്തമായി നിർമ്മിച്ച 24 സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് ചുളുവിൽ സ്വന്തമാക്കിയവർ പോലും തഴഞ്ഞ അവസ്ഥയിലാണെന്നും വെറും 12 ലക്ഷം രൂപയ്ക്ക് ഇത് സ്വന്തമാക്കിയയാൾ അതു വെച്ച് കോടികൾ കൊയ്യുകയാണെന്നും പറയുന്നു.

Advertisements

വളർത്തി വലുതാക്കിയ ഒട്ടേറെ പേർ മലയാള സിനിമയിൽ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും അവർ പറയുന്നു. മോഹൻലാൽ ഒക്കെ ഇത്രയും വലുതായതിൽ പികെആർപിള്ള എന്ന വ്യക്തിക്ക് പങ്കുണ്ട്.

പികെആർ പിള്ളയില്ലെങ്കിൽ ജയസൂര്യ സിനിമാലോകം പോലും കാണുമായിരുന്നില്ല. അവരൊക്കെ പിള്ളസാറിനെ മറക്കരുതായിരുന്നു. ഒന്നു വന്നു കാണേണ്ടതായിരുന്നു എന്നും പറയുന്നു.

കാലുപിടിച്ചാണ് ഊമപ്പെണ്ണിൽ ജയസൂര്യ നായകനായത്. ജയസൂര്യ കയറിവന്ന ഊമപ്പെണ്ണിനു ഊരിയാടാപ്പയ്യൻ ഞങ്ങളുടെ സിനിമയാണിത്.

ഊമപ്പെണ്ണു വിജയിച്ചിരുന്നില്ലെങ്കിൽ ഇന്നത്തെ ജയസൂര്യ ഉണ്ടാവുമായിരുന്നില്ല. ജയസൂര്യയുടെ അടുത്ത സിനിമ പ്രണയമണിത്തൂവലും ഞങ്ങളുടെയായിരുന്നു.

നിന്നുപോയ അച്ഛനുറങ്ങാത്ത വീട് ലാൽ ജോസ് വന്നു കരഞ്ഞു പറഞ്ഞിട്ട് മുഴുവൻ തുകയും നൽകിയ സിനിമയാണ്.

പക്ഷെ വിതരണം എന്ന് മാത്രമേ പറയാൻ കഴിയൂ. ഒന്നും എഴുതി മേടിച്ചില്ല. നായർസാബ് പിള്ളസാറിന്റെ സ്വന്തം നിർമ്മാണമാണ്.

ലിബർട്ടി ബഷീറിന്റെ സിനിമയാണ് എന്നാണ് പറയുന്നത്. പക്ഷെ പണം മുടക്കിയതു പികെആർ പിള്ളയാണ്. ചിത്രവും നായർ സാബും ഒരേ സമയം ഷൂട്ട് ചെയ്ത സിനിമകളാണ്. കശ്മീരത്തിനും പണം മുടക്കി. ആ സമയത്ത് പ്രതിസന്ധി വന്നപ്പോൾ വിറ്റ സിനിമയാണത്.

സ്വന്തമായി എടുത്ത സിനിമകൾ ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, ഏയ് ഓട്ടോ തുടങ്ങി പിള്ളസാർ നിർമ്മിച്ച മുഴുവൻ ചിത്രങ്ങളുടെയും സാറ്റലൈറ്റ് റൈറ്റ് പോലും ആരുടെയോ കൈകളിലാണ്.

ഈ സിനിമകളുടെ സാറ്റലൈറ്റ് കൈവശമുള്ളവർ സ്വന്തമാക്കിയത് കോടികളാണ്. ഈ സാറ്റലൈറ്റ് മാത്രമുണ്ടെങ്കിൽ ഞങ്ങൾക്ക് ഈ ഗതി വരുമായിരുന്നില്ല.

24 പടങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് വെറും 12 ലക്ഷം രൂപയ്ക്ക് താൻ സ്വന്തമാക്കി എന്നാണ് സിനിമാരംഗത്തുള്ള ഒരാൾ പറയുന്നത്.

ഇത് തന്നെ തട്ടിപ്പല്ലേ? ഇതിലൊക്കെ ചതി മണക്കുകയാണ്. ചിത്രവും വന്ദനവും എത്ര നല്ല സിനിമകളാണ്. ഏയ് ഓട്ടോയും കിഴക്കുണരും പക്ഷി, ഊമപ്പെണ്ണിനും ഊരിയാടാപ്പയ്യൻ തുടങ്ങി എത്രയോ ചിത്രങ്ങൾ.

ഈ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് 12 ലക്ഷത്തിനു സ്വന്തമാക്കി എന്നത് ആരാണ് വിശ്വസിക്കുക.

നിർമ്മിച്ച സൂപ്പർഹിറ്റ് സിനിമകളുടെ ഒരു പൈസപോലും ലഭിക്കുന്നില്ല. റൈറ്റിന് പിറകെ പോകാൻ കഴിയുന്നുമില്ല. പക്ഷെ ഇപ്പോഴത്തെ കഷ്ടസ്ഥിതിയിൽ നിയമനടപടികൾ ഞങ്ങൾ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

Advertisement