ന്യൂഡൽഹി: കൊച്ചിയിൽ യുവ നടിയെ തട്ടി കൊണ്ട് പോയി ആക്രമിച്ച കേസിൽ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു.
പീഡനത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് രേഖയാണോ, തൊണ്ടി മുതൽ ആണോ എന്നതിൽ തീരുമാനം അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സ്റ്റേ.
Advertisements
വേനൽ അവധിക്ക് ശേഷം ജൂലൈയിൽ കോടതി തുറക്കുമ്പോഴാകും സർക്കാർ നിലപാട് അറിയിക്കുക.അതിനാൽ ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ജൂലൈ മൂന്നാം വാരത്തിലേക്ക് മാറ്റി.
ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ സുപ്രീം കോടതി തീർപ്പ് ഉണ്ടാകുന്നത് വരെ ആണ് സ്റ്റേ. സ്റ്റേ ലഭിച്ചതോടെ വിചാരണ നടപടികൾ വൈകും.
കേസുമായി ബന്ധപ്പെട്ടരേഖയായ മെമ്മറികാർഡിലുള്ള ദൃശ്യങ്ങളുടെ പകർപ്പിന് അവകാശമുണ്ടെന്നും അത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി നൽകിയിട്ടുള്ളത്.
Advertisement