ഇനി ഒരുമിച്ച് ജീവിക്കാനാകില്ല പരസ്പര സമ്മതത്തോടെ പിരിയുന്നു: ആരാധകരെ ഞെട്ടിച്ച് റിമിടോമി വിവാഹ മോചനത്തിന്, ഹർജി നൽകി; 11 കൊല്ലം നീണ്ട ദാമ്പത്യത്തിന് ആറുമാസത്തിനുള്ളിൽ ഡിവോഴ്സ് കിട്ടും

80

ടെലിവിഷൻ താരവും പ്രശസ്ത ഗായികയുമായ റിമി ടോമിയെ അറിയാത്ത മലയാളികൾ കാണില്ല. ഗായികയായി എത്തി അവതാരകയായി പേരേടെത്ത് നടിയായി മാറിയ ആളാണ് റിമി ടോമി.

എന്നാൽ ഇപ്പോൾ താരം വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തയാണ് ആരാധകരെ ഞെട്ടിക്കുന്നത്. ചെറുപ്പം മുതൽ സംഗീതരംഗത്ത് സജീവമായ റിമി ടോമി മീശമാധവൻ എന്ന ചിത്രത്തിൽ ചിങ്ങമാസം വന്നുചേർന്നാൽ എന്ന പാട്ട് പാടിയാണ് മലയാളസിനിമയിൽ ഇടംനേടിയത്.

Advertisements

പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളും അവതരിപ്പിച്ച് താരം ശ്രദ്ധ നേടി. തുടർന്ന് ഏഴോളം ചിത്രങ്ങളിലും റിമി വേഷമിട്ടു. 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്.

പരസ്പരം ഏറെ സ്‌നേഹിക്കുന്ന ദമ്പതികളായി മറ്റുള്ളവർ കരുതിയിരുന്ന ഇവർ എന്നാൽ വേർപിരിയുന്നു എന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്.

എറണാകുളം കുടുംബകോടതിയിലാണ് ഇക്കഴിഞ്ഞ് ഏപ്രിൽ 16ന് റിമി ടോമി വിവാഹമോചന ഹർജി ഫയൽ ചെയ്തത്്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന ഹർജി നൽകിയത്.

11 വർഷത്തെ വിവാഹജീവിതം വേണ്ടെന്ന് വച്ച വിവരം അധികം ആരെയും ഇവർ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് കുടുംബകോടതിയിൽ ഹർജി ഇവർ ഫയൽ ചെയ്തിരിക്കുന്നത്.

അതേസമയം ഇവർ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകൾ പറഞ്ഞതായി മറുനാടൻ ലൈഫ് എന്ന ഓൺ ലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തു.

മ്യുച്വൽ കൺസെന്റ് ആയതിനാൽ ആറുമാസത്തിനുള്ളിൽ ഇവർക്ക് വിവാഹമോചനം ലഭിക്കുമെന്നാണ് സൂചന. അതേസമയം റിമിയുടെ വിവാഹമോചന വാർത്ത സിനിമാരംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്.

2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. താൻ വിവാഹമോചനത്തിന് ഒരുങ്ങുന്നതായുള്ള സൂചന താരം നേരത്തെ നൽകിയിരുന്നു.

മറ്റൊരാളുമായുള്ള പ്രണയം ചാനൽ പരിപാടിക്കിടെ പേര് വെളിപ്പെടുത്താതെ സൂചിപ്പിച്ചതും ചർച്ചയായിരുന്നു. റിമി ടോമി ദൂരദർശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് തന്റെ മ്യൂസിക്കൽ കരിയർ ആരംഭിക്കുന്നത്. തുടർന്ന് കൈരളിയിലെ ഡുംഡുംഡും പീപീപി എന്ന പരിപാടിയുടെ അവതാരകയായി മൂന്ന് വർഷത്തോളം പ്രവർത്തിച്ച് വരുന്ന കാലത്താണ് എഷ്യാനെറ്റിനെ മ്യൂസിക്കൽ ലൈവിലേക്ക് എത്തുന്നത്.

ഈ പരിപാടിയിലൂടെ റിമി കുടുംബ പ്രേക്ഷകർക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. പിന്നാലെ 2002 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനിൽ പിന്നണി ഗായിക ആകാനുള്ള അവസരം തേടിവന്നു. ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആലപിച്ചത്.

ഈ ഗാനം ഹിറ്റായതോടെ റിമിക്ക് തിരക്കേറുകയായിരുന്നു. വിദ്യാസാഗർ സംഗീത നൽകിയ ഗാനം ശങ്കർമഹാദേവനോടൊപ്പമായിരുന്നു റിമി ആലപിച്ചിരുന്നത്. മികച്ച എൻട്രിയായിരുന്നു റിമിക്ക് ഈ ഗാനം സമ്മാനിച്ചിരുന്നത്.

പിന്നീട് ദിലീപ് ചിത്രമായ പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിൽ കെജെ യേശുദാസിനൊപ്പം കണ്ണനായാൽ രാധവേണം എന്ന ഗാനം ആലപിച്ച് തന്റെ സ്ഥാനം റിമി കൂടുതൽ ഉറപ്പിച്ചു. പിന്നീട് ഹണീ ബീ ടു വരെ 70 ഓളം ചിത്രങ്ങളിൽ റിമി പിന്നണി ഗായികയായെത്തി.

ഇതിനിടെ 2006 ൽ ബൽറാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം നടത്തിയ റിമി 2015 ൽ ജയറാമിനൊപ്പം തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലുമെത്തി. ഗായികയായ ടെലിവിഷൻ അവതാരിക എന്ന് നിലയിലാണ് റിമിക്ക് ഏറെ പ്രചാരം നേടിക്കൊടുത്തത്.

2012 ൽ ഏഷ്യാനെറ്റ് ഫീലിം അവാർഡ് ഷോയിക്കിടെ തും പാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കാൻ വേദിയിലെത്തിയ ഷാരൂക് ഖാൻ റിമിയെ എടുത്ത് പൊക്കിയത് അക്കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് ധാരാളം ട്രോളുകളും അക്കാലത്ത് സജീവമായിരുന്നു.

ഗായിക എന്നതിൽ ഉപരിയായി സരസമായി സംസാരിച്ച് ആളെ കയ്യിലെടുക്കുന്ന വ്യക്തിയാണ് റിമി ടോമി. പാലാക്കാരി ആയതു കൊണ്ടാണ് താൻ ഇങ്ങനെ സംസാരിക്കുന്നതെന്ന് പറയുന്ന റിമി ആരെയും കൂസാത്ത പ്രകൃതക്കാരിയാണ്. ചാനൽ സംഗീത ഷോകളിലെ ജഡ്ജിയായും റിമി കളം നിറഞ്ഞിരുന്നു.

മഞ്ച് സ്റ്റാർ സിംഗറിലെ ജഡ്ജിയായിരുന്ന റിമി മറ്റ് ചില പരിപാടികളിലും പങ്കെടുത്തിരുന്നു. നേരത്തെ ഏഷ്യാനെറ്റിനൊപ്പമായിരുന്നു റിമി ചുവടുറപ്പിച്ചതെങ്കിൽ മഴവിൽ മനോരമയുടെ കടന്നുവരവോടെ റിമിക്ക് കൂടുതൽ അവസരങ്ങൾ കൈവന്നു.

മഴവില്ലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി ബാർക്ക് റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന പരിപാടിയായിരുന്നു. ഏതൊരു ഗൗരവക്കാരനെയും ചിരിപ്പിക്കുന്ന വിധത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന പ്രകൃതക്കാരിയാണ് റിമി. അങ്ങനെ കളിചിരി പറയുന്നതിൽ റിമിക്ക് മുന്നിൽ യാതൊരു വലിപ്പിച്ചെറുപ്പവും ഉണ്ടായിരുന്നില്ല. വളരെ സരസമായി തന്നെ സംസാരിക്കുന്ന റിമിയുടെ പ്രകൃതം തന്നെയാണ് അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും.

ഒരു കാലത്ത് നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും ഗാനമേളകളിലെ മിന്നുന്ന താരമായിരുന്നു റിമി. റിമിയുടെ ഡേറ്റിന് വേണ്ടി പള്ളിപ്പെരുന്നാളുകാരും ഉത്സവാഘോഷ കമ്മിറ്റിക്കാരും കാത്തുനിന്നൊരു കാലമുണ്ടായിരുന്ന്. എന്നാൽ, പിന്നീട് തിരക്കേറിയതോടെ ചെറുകിട പരിപാടികളോട് അവർ വൈമനസ്യം കാണിച്ചു.

അഭിനയം, പാട്ട്, സ്റ്റേജ് ഷോ, ടി വി അവതാരിക എന്നീ നിലകളിൽ ശോഭിച്ചതോട പാലാക്കാരി റിമി ടോമിക്ക് അവസരങ്ങൾ കൂടി.

ഇതിനിടെ ചില വിവാദങ്ങളും എത്തി. ഹവാല ഇടപാടിലും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായതുമെല്ലാം ഇതിൽ പെടും. അപ്പോഴെല്ലാം വിവാഹത്തേയും ഭർത്താവിനേയും കുറിച്ച് നല്ലത് മാത്രമാണ് റിമി പറഞ്ഞിരുന്നത്. അതുകൊണ്ട് കൂടിയാണ് വിവാഹ മോചനം ഏവരിലും ഞെട്ടലുണ്ടാക്കുന്നതും.

Advertisement