ഉച്ചക്ക് ഓട്ടം കഴിഞ്ഞു വന്നപ്പോൾ നിർബന്ധിച്ചു പിടിച്ചു നിർത്തിയതാ’; തൊഴിലാളി ദിനത്തിൽ ഓട്ടോ ഡ്രൈവറായ അപ്പന്റെ ചിത്രം പങ്കുവെച്ച് പെപ്പെ ആന്റണി വർഗ്ഗീസ്, കൈയ്യടിച്ച് ആരാധകർ

25

പ്രേക്ഷക ഹൃദയത്തിൽ അങ്കമാലി ഡയറീസ് എന്ന തന്റെകന്നി ചിത്രത്തിലൂടെ തന്നെ സ്ഥാനമുറപ്പിച്ച നടനാണ് ആന്റണി വർഗ്ഗീസ്.

അങ്കമാലിക്കാരൻ പെപ്പെ ആയിത്തന്നെയാണ് ആരാധകർ ഇപ്പോഴും ഈ നടനെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും കൈയ്യടി നേടുകയാണ് താരം.

Advertisements

തൊഴിലാളിദിനമായ ഇന്ന് ആന്റണി പങ്കുവച്ച ചിത്രമാണ് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവറായ അച്ഛന്റെ ചിത്രമാണ് തൊഴിലാളിദിനാശംസകൾ നേർന്നുകൊണ്ട് താരം പങ്കുവച്ചത്.

‘തൊഴിലാളിദിനാശംസകൾ.
അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ.’

എന്ന ക്യാപ്ഷൻ ചേർത്ത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
ചിത്രം പങ്കുവച്ചതിന് ആന്റണിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റ് ബോക്സിൽ എത്തുന്നത്.

രാവിലെ മുതൽ കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയ ഫോട്ടോയെന്നും ഇതൊക്കെയാണ് ശെരിക്കും തൊഴിലാളി ദിനാശംസകൾ എന്നെല്ലാമാണ് കമന്റുകൾ നിറയുന്നത്.

Advertisement