തനിക്ക് പ്രണയത്തിൽ മോശം അനുഭവമുണ്ടായിട്ടില്ലെന്ന് നടി ഭാവന. ജീവിതത്തിൽ പ്രണയവും പ്രണയനഷ്ടവും ഉണ്ടായിട്ടുണ്ട്. അവ എല്ലാം മനോഹരങ്ങളായ ഓർമകളാണ് എന്നാണ് താരം പറയുന്നത്.
സൂപ്പർഹിറ്റ് ചിത്രം 96 ന്റെ കന്നഡ റീമേക്കാണ് ഭാവനയുടെ പുതിയ ചിത്രം. 99 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും തന്റെ ജീവിതത്തിലെ പ്രണയാനുഭവങ്ങളെക്കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പങ്കുവെച്ചത്.
സ്‌കൂൾ കാലഘട്ടത്തിലെ പ്രണയത്തെക്കുറിച്ചാണ് ചിത്രത്തിൽ പറയുന്നത്. എന്നാൽ തനിക്ക് സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പ്രണയം ഉണ്ടായിരുന്നില്ല എന്നാണ് ഭാവന പറയുന്നത്.
ഗേൾസ് ഒൺലി കോൺവെന്റിലാണ് ഭാവന പഠിച്ചത്. അതുകൊണ്ട് സ്‌കൂളിൽ പ്രണയം കണ്ടെത്താനുള്ള അവസരം ഉണ്ടായില്ല എന്നാണ് താരം പറയുന്നത്.
15 വയസിൽ അഭിനയ രംഗത്തെക്ക് വന്നതിനാൽ കോളെജിൽ പോയി പ്രണയത്തിലാകാനും കഴിഞ്ഞില്ലെന്നും ഭാവന പറയുന്നു. പിന്നീട് പ്രണയമുണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം മുൻകാമുകനെ കണ്ടപ്പോൾ ഞങ്ങൾക്ക് ഇരുവർക്കും ഒരു പ്രശ്‌നമുണ്ടായില്ല. സാധാരണക്കാരെ പോലെ തന്നെ ഞങ്ങൾ സംസാരിച്ചു. ആ അനുഭവം മനോഹരമായിരുന്നു.
ആ പ്രണയവും മനോഹരമായിരുന്നു. പരിശുദ്ധമായിരുന്നു. പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമായിരിക്കും. ഞാൻ ഭാഗ്യവതിയാണ്. കാരണം പ്രണയത്തിൽ വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടില്ല.
മുൻകാമുകനുമായി സൗഹൃദം സൂക്ഷിക്കാനാകും എന്നാണ് താരത്തിന്റെ അഭിപ്രായം. പ്രണയം സത്യവും നിരുപാതികവുമാണെങ്കിൽ ഇത് സാധ്യമാകും.
തനിക്ക് അത്തരത്തിൽ ബന്ധങ്ങളുണ്ടായിരുന്നു. പ്രണയവും പ്രണയനഷ്ടവും എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്. മനസിൽ താലോലിക്കുന്ന മനോഹരങ്ങളായ ഓർമകളാണ് അവയെല്ലാം.
മുൻ പ്രണയികൾക്ക് സുഹൃത്തുക്കളാവാം. എന്താണ് സംഭവിച്ചതെന്നും എന്താണ് ചെയ്തതെന്നും അറിയാവുന്ന വളരെ പ്രാക്റ്റിക്കലായ ആളുകളാണ് നാം.
മുൻ കാമുകനെ പെട്ടെന്ന് കണ്ടുമുട്ടിയാൽ അതിൽ ബുദ്ധിമുട്ടേണ്ടതില്ല. കാരണം അപ്പോഴും അവർതമ്മിൽ സൗഹൃദമുണ്ടാകും. ഞാൻ അതിനെ മനോഹരമായ ഓർമയായിട്ടോ ജീവിതത്തിന്റെ ഒരു ഭാഗമായിട്ടോ ആണ് കാണുന്നത്.
ആ വ്യക്തിയെ കാണുമ്പോൾ ചെറിയ വിഷമമൊക്കെ തോന്നാം. എന്നാൽ അതിൽ നെഗറ്റീവായി ഒന്നുമില്ല. എനിക്ക് , പ്രണയമെന്നു പറയുന്നത് അമൂല്യമാണ്.
ഒരാളെ പ്രണയിച്ചാൽ അയാളോടുള്ള സ്നേഹം എപ്പോഴും ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. അതിനാലാണ് അതിനെ അൺകണ്ടീഷ്ണൽ എന്ന് വിളിക്കുന്നത്’ ഭാവന പറഞ്ഞു.
വർഷങ്ങൾക്ക് ശേഷം പ്രണയത്തെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് വളരെ മനോഹരമായിരിക്കുമെന്നാണ് താരം പറയുന്നത്.
‘പരസ്പരം കുറ്റപ്പെടുത്തലുകളില്ലാതെ സാധാരണക്കാരെ പോലെ വളരെ പരിശുദ്ധമായിട്ടായിരിക്കും സംസാരിക്കുക. ഞാൻ ഭാഗ്യവതിയാണ്, കാരണം പ്രണയത്തിൽ മോശം അനുഭവം എനിക്കുണ്ടായിട്ടില്ല’
പ്രായം കൂടുന്നതിന് അനുസരിച്ച് ബന്ധങ്ങളിലെ കാഴ്ചപ്പാടിലും വ്യത്യാസമുണ്ടാകുമെന്നാണ് ഭാവനയുടെ അഭിപ്രായം. 20 കളിലെ തന്റെ പ്രണയവും 30കളിലെ പ്രണയവും വ്യത്യാസമുണ്ട്.
പ്രണയം മാത്രമല്ല ജീവിതത്തോടുള്ള കാഴ്ചപ്പാടുതന്നെ മാറും. നമ്മൾ എല്ലാവരും ബന്ധങ്ങളിൽ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടാകും. അത് അവസാനിക്കുമ്‌ബോൾ അതിനെ അംഗീകരിച്ച് മുന്നോട്ടുപോകണം.
പിന്നെ, നമ്മൾ മറ്റൊരാളെ കണ്ടുമുട്ടും. അയാളെ വിവാഹം കഴിച്ച് ജീവിക്കും. എങ്കിലും നഷ്ട പ്രണയങ്ങൾ മനോഹരമായ അനുഭവമാണ്.
അതൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രസമാണുള്ളത് എന്നാണ് ഭാവന ചോദിക്കുന്നത്.
ത്രിഷയും വിജയ് സേതുപതിയും മത്സരിച്ച് അഭിനയിച്ചചിത്രത്തിന്റെ റീമേക്കിൽ ഭാവനയ്ക്കൊപ്പം ഗണേഷാണ് എത്തുന്നത്.
പ്രീതം ഗബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.