സുചിത്ര ലാലേട്ടന് സ്വന്തമായിട്ട് മുപ്പത്തിയൊന്നാണ്ടുകൾ; ആശംസകളുമായി ആരാധകർ, പ്രേം നസീറും സുകുമാരനുമടക്കം വൻ താരനിര അന്ന് വിവാഹത്തിൽ പങ്കെടുക്കുന്ന വീഡിയോ

13

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 31ാം വിവാഹവാർഷികമാണ് ഇന്ന്. 1988 ഏപ്രിൽ 28ന് തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.

31ാം വിവാഹ വാർഷികം ആഘോഷിക്കുന്ന മോഹൻലാലിനും സുചിത്രയ്ക്കും ആശംസ നേർന്ന് ആരാധകലോകവും എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്.

Advertisements

പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.

ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു.

സിനിമയിൽ നേട്ടങ്ങൾ ഒന്നൊന്നായി പിന്നിടുമ്പോഴും മോഹൻലാൽ തന്നേയും കൃത്യമായി ചേർത്തുപിടിച്ചിരുന്നുവെന്ന് സുചിത്ര പറയുന്നു.

സിനിമാതിരക്കുകൾക്കിടയിൽ കുടുംബത്തിലെ കാര്യങ്ങളും ബിസിനസ്സുമൊന്നും ശ്രദ്ധിക്കാൻ താരത്തിന് കഴിയുമായിരുന്നില്ല, യാതൊരുവിധ പരാതികളുമില്ലാതെ സുചിത്രയായിരുന്നു എല്ലാം ചെയ്തിരുന്നത്.

നാല് പതിറ്റാണ്ട് നീണ്ടുനിൽക്കുന്ന സിനിമാജീവിതത്തിനിടയിൽ സ്വന്തമായൊരു സിനിമയെന്ന പ്രഖ്യാപനം മോഹൻലാൽ നടത്തിയത് അടുത്തിടെയായിരുന്നു.

ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സംവിധാനമെന്നത് വലിയ പണിയാണെന്നും അഭിനേതാവായി മുന്നേറുന്നതിനിടയിൽ അത് സാധിക്കുമോയെന്നറിയില്ലെന്ന തരത്തിലുള്ള മറുപടികളായിരുന്നു അദ്ദേഹം നേരത്തെ നൽകിയത്.

Advertisement