പതിവ് വെടിക്കെട്ട് മറന്നിട്ടും അപൂർവ നേട്ടത്തിൽ ഡേവിഡ് വാർണർ

18

ഒരു ഇന്നിംഗ്സിൽ ബൗണ്ടറി കൂടാതെ ഐപിഎല്ലിൽ കൂടുതൽ റൺസെടുത്ത താരമെന്ന നേട്ടം ഡേവിഡ് വാർണറിന്.

രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിലാണ് സൺറൈസേഴ്സ് ഓപ്പണർ ഈ നേട്ടത്തിലെത്തിയത്.
പുറത്താകുമ്പോൾ 32 പന്തിൽ 37 റൺസാണ് വാർണർക്കുണ്ടായിരുന്നത്.

Advertisements

വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട വാർണറാണ് ഒരു ബൗണ്ടറി പോലും അടിക്കാതെ തൻറെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

വാർണറെ 13ാം ഓവറിൽ ഓഷേൻ തോമസ്, സ്റ്റീവ് സ്മിത്തിൻറെ കൈകളിലെത്തിക്കുകയായിരുന്നു.

2017ൽ സൺറൈസേഴ്സിനെതിരെ 39 പന്തിൽ ബൗണ്ടറികളില്ലാതെ 34 റൺസെടുത്ത റൈസിംഗ് പുനെ സൂപ്പർജയൻറ്സ് താരം സ്റ്റീവ് സ്മിത്തിൻറെ പേരിലായിരുന്നു നിലവിലെ റെക്കോർഡ്.

മത്സരത്തിൽ 37ൽ നിൽക്കേ പുറത്തായതോടെ ഐപിഎല്ലിൽ തുടർച്ചയായി ആറ് അർദ്ധ സെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്താൻ വാർണർക്കായില്ല.

അഞ്ച് അർദ്ധ സെഞ്ചുറികൾ വീതം നേടിയ വീരേന്ദർ സെവാഗിനും ജോസ് ബട്ലറിനുമൊപ്പം റെക്കോർഡ് പങ്കിടുകയാണ് വാർണർ.

Advertisement