കായംകുളം: ഭാര്യമാരെ ഷെയർ ചാറ്റിലൂടെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവന്ന സംഘത്തിലെ നാലു പേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
കൃഷ്ണപുരം കാപ്പിൽ മേക്ക് രേവതിയിൽ കിരൺ, കുലശേഖരപുരം വവ്വാക്കാവ് ചുളൂർ വീട്ടിൽ വാടകക്ക് താമസിക്കുന്ന സീതി (39) കൊല്ലം പെരിനാട് കേരളപുരം മുസ്ലിം പള്ളിക്ക് സമീപം മയൂഘം വീട്ടിൽ ഉമേഷ് (28) തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിൻ എന്നിവരെയാണ് കായംകുളം ഡിവൈഎസ്പി ആർ ബിനുവിന്റെ നിർദ്ദേശാനുസരണം കായംകുളം സിഐ പികെ സാബുവിന്റെ നേതൃത്വത്തിൽ എസ്ഐ സിഎസ് ഷാരോൺ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്തത്.
കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത് 2018 മാർച്ച് മുതലാണ് . കിരൺ ഷെയർ ചാറ്റു വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അർഷാദ് എന്നയാൾ കായംകുളത്തെത്തുകയും കിരൺ ഭാര്യയെ അർഷാദിന് കാഴ്ചവെക്കുകയും ചെയ്തു.
തുടർന്ന് ഷെയർചാറ്റ് വഴി പരിചയപ്പെട്ട സീതിയുടെ വീട്ടിൽ കിരൺ ഭാര്യയുമായി പോകുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെച്ച് ലൈഗിംക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.
തുടർന്ന് ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട ഉമേഷിന്റെയും ബ്ലസറിന്റെയും വീട്ടിൽ കിരൺ ഭാര്യയെയും കൊണ്ടു പോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. എന്നാൽ ഭാര്യ എതിർത്തിനാൽ ശ്രമം പരാജയപ്പെടുകയാണുണ്ടായത്.
തുടർന്ന് വീണ്ടും കിരൺ നിർബന്ധിച്ചപ്പോഴാണ് ഭാര്യ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. കിരൺ അടക്കമുള്ള പ്രതികൾ വീട്ടിലേക്ക് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ടവരെ വിളിച്ച് വരുത്തുകയും ഭാര്യമാരെ നേരിൽ കാണിച്ച് ഇഷ്ട്ടമായയെങ്കിൽ മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ആണ് ചെയ്യുന്നത്.
ഭാര്യമാരെ പല കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടുത്തുന്നത്. ഒരേ മുറിയിൽ രണ്ട് കിടക്കകളിലായി മാറി ഭാര്യമാരെ ലൈംഗികമായി ഉപയോഗിക്കുന്ന രീതിയാണ് ഇവരുടേതെന്ന് സി ഐ പികെ സാബു പറഞ്ഞു.
അതേ സമയം അടുത്തിടെ കേരളത്തെ ഞെട്ടിച്ച തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവും എത്തിയത് ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ആയിരുന്നു.
വൈഫ് സ്വാപ്പിങ് ഗ്രൂപ്പുകൾ തിരുവനന്തപുരത്തും സജീവമാണെന്നാണ് ലഭിക്കുന്ന സൂചന. ഇത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവർക്കും തൊടുപുഴയിലെ കൊലപാതകത്തിൽ പങ്കുണ്ട്. ഈ കുട്ടിയുടെ അച്ഛന്റെ മരണത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടന്നാൽ ഇത്തരം വാട്‌സാപ്പ് ഗ്രൂപ്പുകളും കുടുങ്ങുമെന്നാണ് ഉയരുന്ന വിലയിരുത്തൽ.
മയക്കുമരുന്നും മദ്യവുമൊഴിക്കുന്ന മാഫിയയ്ക്ക് അപ്പുറേക്കുള്ള പലതും തിരുവനന്തപുരത്ത് സജീവമാണെന്നാണ് തൊടുപുഴയിലെ കൊലപാതകത്തിൽ തെളിയുന്നത്. സാമൂഹിക തിന്മയുടെ വഴിയേ നീങ്ങാനുള്ള പ്രേരണയാണ് അരുൺ ആനന്ദിനെ ക്രൂരനാക്കി മാറ്റിയത്.
ഇതിന്റെ ഞെട്ടിക്കുന്ന സൂചനകളാണ് വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്കുള്ള വിരൽ ചൂണ്ടൽ. വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലൂടെ പല കൈമാറ്റങ്ങളും നടക്കുന്നുണ്ട്. തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലുള്ളവർക്ക് ഈ ഗ്രൂപ്പുമായി ബന്ധമുണ്ട്. അതിനിടെ കേസുകളിൽ കുട്ടിയുടെ അമ്മയെ പ്രതിയാക്കാതിരിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്.
കുട്ടിയുടെ അമ്മയ്ക്ക് കൗൺസിലിങ് നൽകുന്നുവെന്ന് പറഞ്ഞ് പലവിധ ന്യായവുമായി സൈക്കോളജിസ്റ്റ് രംഗത്ത് വന്നിട്ടുണ്ട്. സ്വന്തം മകന്റെ ജീവനെടുക്കുന്നത് നിശബ്ദം നോക്കി നിന്ന ഒരമ്മയുടെ ഭയപ്പെടുത്തുന്ന നിശബ്ദതയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
അവർ നിശബ്ദയാണ് മൗനത്തിന്റെ ആഴങ്ങളിലാണ്. ആ മൗനം ഭയപ്പെടുത്തുന്നതാണെന്ന് അവരെ കേൾക്കുന്ന സൈക്കോളജിസ്റ്റ് പറയുന്നു. അവർ ഒരു ഇരയാണോ കുറ്റവാളിയാണോ എന്ന് ഇനിയും വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഈ യുവതിയെ വെറുതെ വിടണമെന്നാണ് സൈക്കോളജിസ്റ്റിന്റെ നിലപാട്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിന്ന് യുവതിയെ രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. അവരെ ചോദ്യം ചെയ്താൽ വമ്പൻ രഹസ്യങ്ങൾ പുറത്തുവരുമെന്ന ഭയമാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന വിലയിരുത്തൽ. ആ യുവതി ഇപ്പോഴും സംസാരിക്കാൻ പറ്റുന്ന അവസ്ഥയിലല്ല.
എത്രയും പെട്ടെന്ന് മനോരോഗവിദഗ്ധന്റെ സഹായം വേണ്ട അവസ്ഥയിലൂടെയാണ് അവർ കടന്നു പോകുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തണമെങ്കിൽ തന്നെ അവർ സാധാരണ അവസ്ഥയിലേയ്ക്ക് തിരിച്ചുവരേണ്ടതുണ്ട് അതിനുള്ള നടപടികളാണ് ആദ്യം ചെയ്യേണ്ടത്.
ഇതിനാവശ്യമായ ഔദ്യോഗിക മെഡിക്കൽ സൈക്യാട്രിക് സഹായം ഇതുവരെയും ലഭ്യമായിട്ടില്ല. അടിസ്ഥാന വൈദ്യസഹായമായ കൗൺസിലിങ് നൽകി കഴിഞ്ഞു. എന്നാൽ നീണ്ടകാലത്തേയ്ക്ക് ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം ഉണ്ടെങ്കിൽ മാത്രമേ ആ യുവതിയേയും കുട്ടിയേയും സഹായിക്കാൻ കഴിയു.
ക്രൂരമായ മർദനത്തെ അതിജീവിച്ച ആളെന്ന നിലയിൽ വളരെ ഭീകരമായ ഒരു മാനസികാവസ്ഥയിലാണ് യുവതി ഇപ്പോൾ ഉള്ളത്. കടുത്ത വിഷാദത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. അവരെ തിരിച്ചു പഴയ മാനസികാവസ്ഥയിലേയ്ക്ക് കൊണ്ടുവന്നാൽ മാത്രമേ അരുൺ ആനന്ദുമായുള്ള ബന്ധത്തിൽ എന്തു സംഭവിച്ചു എന്നുപോലും ചോദിച്ചറിയാൻ കഴിയുവെന്നാണ് സൈക്കോളജിസ്റ്റ് പറയുന്നത്. യുവതിയെ ചോദ്യം ചെയ്യാതെ അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാനും കഴിയില്ല.
വിഡിയോ കടപ്പാട് മറുനാടൻ മലയാളി