ഇന്നലെ നടന്ന ഐപിഎൽ മൽസരത്തിൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ അതിശയിപ്പിക്കുന്ന സിക്സുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം എബി ഡിവില്ലിയേഴ്സ്.
ഒറ്റക്കൈ കൊണ്ട് നേടിയ സ്‌കിസ് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിലാണ് പതിച്ചത്. അതും ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടിയ മുഹമ്മദ് ഷമിക്കെതിരെ.
19ാം ഓവറിന്റെ അഞ്ചാം പന്തിലാണ് അത്ഭുത സിക്സ് പിറന്നത്. ഷമിയുടെ അപകടകരമായ ഒരു ഫുൾടോസ് ഡെലിവറി ലോങ് ലെഗിലൂടെ ഡില്ലിയേഴ്സ് സിക്സർ പായിക്കുകയായിരുന്നു.
95 മീറ്റർ അപ്പുറമാണ് പന്ത് പതിച്ചത്. അതേസമയം ഡിവില്ലിയേഴ്സ് ഒരിക്കൽകൂടി കൊടുങ്കാറ്റായപ്പോൾ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് 203 റൺസ് വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ നാല് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസെടുത്തത്.
ഡിവില്ലിയേഴ്സ് (44 പന്തിൽ പുറത്താവാതെ 82) മാർകസ് സ്റ്റോയിനിസ് (34 പന്തിൽ പുറത്താവാതെ 46) എന്നിവരാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. പാർത്ഥിവ് പട്ടേൽ (24 പന്തിൽ 43) മികച്ച തുടക്കം നൽകാൻ സഹായിച്ചു.
സ്‌കോർ 35ൽ ബാംഗ്ലൂരിന് വിരാട് കോലിയെ (എട്ട് പന്തിൽ 13) നഷ്ടമായി. ഷമിക്കായിന്നു വിക്കറ്റ്. 6.2 ഓവറിൽ സ്‌കോർ 71ൽ നിൽക്കെ പാർത്ഥിവും മടങ്ങി.
മുരുകൻ അശ്വിൻ പന്തിൽ ആർ. അശ്വിന് ക്യാച്ച് നൽകി മടങ്ങി. മൊയീൻ അലി (5 പന്തിൽ 4), അക്ഷ്ദീപ് നാഥ് (7 പന്തിൽ 3) എന്നിവർ പെട്ടന്ന് മടങ്ങി.
എന്നാൽ സ്റ്റോയിനിസിന്റെ ഇന്നിങ്സ് ബാംഗ്ലൂരിനെ 200 കടത്തുകയായിരുന്നു. ഏഴ് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്സിന്റെ ഇന്നിങ്സ്.
സ്റ്റോയിനിസ് മൂന്ന് സിക്സും രണ്ട് ഫോറും നേടി. ഷമി, മുരുകൻ അശ്വിൻ, ആർ. അശ്വിൻ, ഹർഡസ് വിൽജോൻ എന്നിവരാണ് പഞ്ചാബിനായി വിക്കറ്റ് വീഴ്ത്തി.