തുണയായത് ആ ഒരു ഉപദേശം, കൂറ്റനടികൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി റസൽ

25

ഐപിഎല്ലിൽ അടക്കം ആന്ദ്രേ റസലിന്റെ ബാറ്റിംഗ് കരുത്തിന്റെ രഹസ്യമെന്ത്. ആരെയും കൂസാത്ത ബിഗ് ഹിറ്ററുടെ ബാറ്റിംഗ് വെടിക്കെട്ട് കണ്ടാൽ ഈ ചോദ്യം ഉയരുക സ്വാഭാവികം.

തന്റെ ബാറ്റിംഗ് കരുത്തിന് പിന്നിലെ രഹസ്യം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ആന്ദ്രേ റസൽ

Advertisements

യൂണിവേഴ്സൽ ബോസ് എന്ന് വിളിക്കപ്പെടുന്ന വിൻഡീസ് വെടിക്കെട്ട് വീരൻ ക്രിസ് ഗെയ്ൽ നൽകിയ ഒരു ഉപദേശമാണ് റസലിന് തുണയായത്.

പവർ ഹിറ്റിങ്ങിന്റെ കാര്യത്തിൽ ഗെയ്ലാണ് തൻറെ ജീവിതം മാറ്റിമറിച്ചത്. ഒട്ടേറെ കാര്യങ്ങൾ അദേഹത്തിൽ നിന്ന് പഠിച്ചു. ഭാരം കുറഞ്ഞ ബാറ്റുകളാണ് ആദ്യം ഉപയോഗിച്ചിരുന്നത്.

എന്നാൽ 2016 ടി20 ലോകകപ്പ് സമയത്ത് ഭാരം കൂടിയ ബാറ്റ് ഉപയോഗിക്കാൻ തനിക്ക് കരുത്തുണ്ടെന്ന് ഗെയ്ൽ ഉപദേശം തന്നു. അതിന് ശേഷം ബാറ്റിൽ മാറ്റം വരുത്തിയതായും റസൽ വെളിപ്പെടുത്തി.

ഐപിഎൽ 12ാം സീസണിൽ ബാറ്റിംഗ് വെടിക്കെട്ടും സ്ഥിരതയും കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻറെ വിൻഡീസ് താരം ആന്ദ്രേ റസൽ.

10 ഇന്നിംഗ്സുകളിൽ നിന്ന് 65.33 ശരാശരിയിൽ 392 റൺസാണ് ഈ സീസണിൽ കരീബിയൻ കരുത്തൻ അടിച്ചുകൂട്ടിയത്. 41 സിക്സുകളാണ് റസൽ ഇതിനകം ഗാലറിയിലേക്ക് പറത്തിയത്.

Advertisement