ഐപിഎല്ലിൽ തകർപ്പൻ ഫോമിലേക്കുള്ള തരിച്ച് വരവ്, രഹസ്യം വെളിപ്പെടുത്തി ശിഖർ ധവാൻ

18

ഐപിഎല്ലിൽ അവസാനം കളിച്ച കുറച്ച് മത്സരങ്ങളിൽ തകർപ്പൻ ഫോമിലാണ് ഡൽഹി കാപിറ്റൽസ് താരം ശിഖർ ധവാൻ.

ഇതുവരെ നാല് അർധ സെഞ്ചുറികൾ കണ്ടെത്തിയ ധവാന്റെ ടോപ് സ്‌കോർ 97 റൺസാണ്. 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ 401 റൺസുമായി നാലാം സ്ഥാനത്താണ് ധവാൻ.

Advertisements

എന്നാൽ ടൂർണമെന്റിന്റെ തുടക്കത്തിൽ മോശം ഫോമിലായിരുന്നു ഇന്ത്യൻ ഓപ്പണർ. ഇപ്പോൾ ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ കാരണം വ്യക്തമാക്കുകയാണ് ധവാൻ.

ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ കാരണം ചോദിച്ചപ്പോൾ രസകരമായ ഉത്തരമാണ് ധവാൻ നൽകിയത്.
ഞാനൊരു വെജിറ്റേറിയനായി മാറിയെന്നാണ് ധവാൻ ചിരിച്ചുക്കൊണ്ട് നൽകിയ മറുപടി.

മുൻ മത്സരങ്ങളെ അപേക്ഷിച്ച് ഞാൻ എന്റെ മാനസികനില തന്നെ മാറ്റി. ഇപ്പോൾ നന്നായി കളിക്കാൻ സാധിക്കുന്നു ധവാൻ തുടർന്നു.

എന്റെ ടീമിന് മികച്ച തുടക്കം നൽകാൻ എനിക്ക് സാധിക്കുന്നു. അതിൽ ഒരുപാട് സന്തോഷവുമുണ്ട്. ബാംഗ്ലൂരിനെതിരായ മത്സരം മുതലാണ് മനോനില മാറ്റിയത്.

കുറച്ചുകൂടെ ആക്രമിച്ച് കളിക്കണമെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നുവെന്ന ധവാൻ കൂട്ടിച്ചേർത്തു.

Advertisement