റോഷൻ രാജ് ചോപ്രയുടെ കഹോന പ്യാർ ഹെ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാകേഷ് റോഷന്റെ മകനായ ഹൃത്വിക് റോഷൻ സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്.
2000 ത്തിലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. എന്നാൽ 2014 ൽ ഇവർ വേർപിരിയുകയായിരുന്നു.
ബോളിവുഡിലെ മാതൃക ജോഡികളായിരുന്ന ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും വേർപിരിഞ്ഞത് ആരാധകരെ വളരെയേറെ ഞെട്ടിച്ചിരുന്നു.
ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും വേർപിരിഞ്ഞെങ്കിലും പരസ്പര ബഹുമാനം വച്ചുപുലർത്തുന്നവരാണ് ഇരുവരും.
സാധാരണ ബന്ധം പിരിഞ്ഞാൽ പലരും പിന്നീട് സൗഹൃദം തുടരാറില്ല. ഇതിൽ നിന്ന് വ്യത്യസ്തരാണ് ഹൃത്വിക്ക് റോഷനും സൂസാനെയും.
രണ്ട് കുട്ടികൾക്കും വേണ്ടിയുള്ള ആഘോഷങ്ങളിലും സിനിമയുടെ പ്രമോഷൻ ചടങ്ങിലും മറ്റും ഇരുവരും ഒരുമിച്ച് പങ്കെടുക്കാറുണ്ട്.
ഹൃത്വികിനെതിരെ കങ്കണ റണാവത്ത് നിരവധി ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ പിന്തുണയുമായി ആദ്യം രംഗത്ത് വന്നതും സൂസാനെയായിരുന്നു.
കഴിഞ്ഞ ദിവസം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ ഹൃത്വിക് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമായിരുന്നു താരം ജിമ്മിൽ എത്തിയത്.
അതിന്റേതായ കഷ്ടപ്പാടുകൾ ഈ വീഡിയോയിലുമുണ്ട്. ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി സൂസാനെ എത്തിയിരിക്കുകയാണ്.
ഹൃത്വിക്കിപ്പോൾ 20 വർഷം മുൻപത്തെക്കാൾ ഹോട്ടായിട്ടുണ്ട് എന്നായിരുന്നു സൂസാനെയുടെ കമന്റ്. സുസാനെയുടെ കമന്റ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഗണിത ശാസ്ത്രഞ്ജനായ ആനന്ദ് കുമാറിന്റെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സൂപ്പർ 30 യാണ് ഹൃത്വിക്കിന്റെ ഏറ്റവും പുതിയ ചിത്രം.
അനുരാഗ് കശ്യപും വികാസ് ബാലുവും ചേർന്നാണ് സൂപ്പർ 30 ഒരുക്കുന്നത്. ജൂലൈ 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.