ധോണി ഇന്ന് ആർസിബിക്ക് എതിരെ കളിക്കുമോ? ഫ്ളെമിങ് നൽകുന്ന സൂചന ഇങ്ങനെ, ചെന്നൈ ആരാധകർ ആശങ്കയിൽ

21

ഐപിഎല്ലിൽ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്സിന് അവസാന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോൽവി പിണഞ്ഞിരുന്നു.

Advertisements

സ്ഥിരം ക്യാപ്റ്റൻ എംഎസ് ധോണിയുടെ അഭാവത്തിൽ സുരേഷ് റെയ്നയായിരുന്നു അന്ന് ടീമിനെ നയിച്ചത്. ധോണിയുടെ അഭാവം ചെന്നൈയ്ക്ക് വൻ തിരിച്ചടിയായിരുന്നു.

പുറം വേദന കാരണമാണ് ധോണി കളിക്കാതിരുന്നത്. ഇന്ന് ആർസിബിക്കെതിരെ ധോണി കളിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ ശുഭ സൂചനയുമായിട്ടാണ് കോച്ച് സ്റ്റീഫൻ ഫ്ളെമിങ് എത്തുന്നത്.

ധോണി ഇന്ന് തിരിച്ചെത്തുമെന്നുള്ള സൂചനയാണ് ഫ്ളെമിങ് നൽകിയത്. ധോണിക്കൊപ്പം ഡ്വെയ്ൻ ബ്രാവോയും ടീമിലെത്തിയേക്കും.

ഫ്ളെമിങ് തുടർന്നു ധോണി ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്നു. നെറ്റ്സിൽ സ്പിന്നർമാരെ നേരിട്ട ധോണി ആത്മവിശ്വാസം പ്രകടമാക്കിയിരുന്നു.

ധോണിക്കൊപ്പം ബ്രാവോയും കളിക്കാൻ ഫിറ്റാണെന്ന് ഫ്ളെമിങ് വ്യക്തമാക്കി. നേരത്തെ സുരേഷ് റെയ്നും ധോണി തിരിച്ചെത്തുന്ന കാര്യത്തിൽ ശുഭ സൂചന നൽകിയിരുന്നു.

Advertisement