2014 ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ വ്യക്തിയാണ് സജ്ന നജാം.
സറിനൻസ് എന്ന നൃത്തട്രൂപ്പു നടത്തുന്ന സജ്ന വിക്രമാദിത്യൻ എന്ന ലാൽ ജോസ് സിനിമയിലെ നൃത്തസംവിധാനത്തിനാണ് പുരസ്‌കാരം നേടിയത്.
സ്റ്റേജ് ഷോകളിലും സ്റ്റാൻഡേർഡ് ഇവന്റുകളിലും കൊറിയോഗ്രഫി ചെയ്തിരുന്ന സജ്ന സിനിമാ കൊറിയോഗ്രാഫി രംഗത്തേക്ക് സ്വന്തം വിലാസത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് വിക്രാമാദിത്യൻ എന്ന ചിത്രത്തിലൂടെയായിരുന്നു.
ഇപ്പോൾ സജ്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ‘കായംകുളം കൊച്ചുണ്ണി’യിലെ മോഹൻലാലിന്റെ ‘ഇത്തിക്കര പക്കി’ ആരാധകരെ ആവേശം കൊള്ളിച്ച ഒരു കഥാപാത്രമായിരുന്നു.
ചിത്രത്തിൽ മോഹൻലാൽ കാൽകയറ്റി വച്ചു നിൽക്കുന്ന രംഗമുണ്ട്. മോഹൻലാലിനല്ലാതെ മറ്റാർക്കാണ് ഇത്രയും മെയ്വഴക്കമെന്നാണ് ആരാധകരുടെ ചോദ്യം. ആർക്കെങ്കിലും കഴിയുമോ എന്നു വെല്ലുവിളിച്ചവരും ഉണ്ട്. ഇതിനെല്ലാം മറുപടിയാണ് സജ്നയുടെ ചിത്രം.
ചിത്രത്തിൽ മോഹൻലാൽ കാൽകയറ്റി വച്ചു നിൽക്കുന്ന രംഗം ജിമ്മിൽ അനുകരിക്കുകയാണ് സജ്ന. സജ്നയുടെ ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
നമുക്കു ചെയ്യാൻ കഴിയില്ലെന്നു പറയുന്ന കാര്യങ്ങൾ ചെയ്തു കാണിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം എന്ന കുറിപ്പോടെയാണ് സജ്ന ചിത്രങ്ങൾ പങ്കുവച്ചത്.
നിരവധി പേരാണ് സജ്നയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഇതു കലക്കി എന്നാണ് മിക്കവരും പറയുന്നത്.