അങ്ങിനെ ഇട്ടിമാണിയിൽ ഒരു റോൾ കിട്ടി: സെൽഫ് ട്രോളുമായി അജു വർഗീസ്

24

മലയാള സിനിമാ താരങ്ങൾക്കിടയിലെ ട്രോളനും ട്രോളർമാർക്കിടയിലെ താരവുമാണ് അജു വർഗീസ്.

സ്വന്തം പേരിൽ പുറത്തുവരുന്ന ട്രോളുകൾ സ്വന്തം പേജിൽ പങ്കു വയ്ക്കാറുള്ള താരം ഇടക്ക് ഇത്തരത്തിൽ ഒന്ന് നിർമ്മിക്കാറുമുണ്ട്.

Advertisements

ഇത്തരത്തിൽ താരത്തിന്റെ ഒരു സെൽഫ് ട്രോളാണ് ഇപ്പോൾ ചിരിപടർത്തിയിരിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ മോഹൻലാൽ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ അവസരം കിട്ടിയത് ഒരു ട്രോൾ ആക്കി ഇട്ടിരിക്കുകയാണ് താരം.

നിർമ്മാതാവിന്റെ അരികിൽ ചാൻസ് ചോദിച്ചു ചെല്ലുന്നതും അങ്ങിനെ അദ്ദേഹം സമ്മതിക്കുന്നതുമാണ് അജുവിന്റെ ട്രോൾ.

അങ്ങിനെ ഇട്ടിമാണിയിൽ ഒരു റോൾ കിട്ടിയെന്ന അടിക്കുറിപ്പോടെയാണ് ട്രോൾ പങ്കുവച്ചിരിക്കുന്നത്.
സിംഗപ്പൂരിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് നവാഗതരായ ജിബി ജോജു ടീമാണ്.

Advertisement