ഇന്നേവരെ മലയാള സിനിമ കണ്ട ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ക്രിസ്തുമസ് റിലീസ് ആയി തീയ്യറ്ററുകളിൽ എത്തും.
100 കോടി രൂപയാണ് മരക്കാുടെ ബഡ്ജറ്റ് കുഞ്ഞാലി മരക്കാരിലേക്കുള്ള മോഹൻലാലിന്റെ പരകായ പ്രവേശം കാണാൻ ഇനി ക്രിസ്തുമസ് വരെ കാത്തിരുന്നാൽ മതി.
മോഹൻലാലിന്റെ പല ഹിറ്റ് സിനിമകളുടേയും സംവിധായകനായ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ നേരത്തെ പൂർത്തിയായിരുന്നു.
2020 വിഷു റിലീസായാകും ഈ ചിത്രമെത്തുക എന്നാണ് നേരത്തേ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത് എങ്കിലും ഈ വർഷം തന്നെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തീർത്തുകൊണ്ട് ക്രിസ്തുമസിന് ചിത്രം എത്തുമെന്നാണ് പുതിയ വിവരം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്.
മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവാണ് .പ്രണവിന്റെ നായികയായി കല്യാണി പ്രിയദർശനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കല്യാണിയുടെ ആദ്യ ചിത്രമാണിത്.കീർത്തി സുരേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. സംവിധായകൻ ഫാസിൽ, മധു, സുനിൽ ഷെട്ടി, അർജുൻ സർജ, പരേഷ് രവാൾ, സിദ്ദിഖ്, മുകേഷ്, പ്രഭു എന്നിവരും ചിത്രത്തിൽ പ്രാധാന വേഷങ്ങളിൽ എത്തുന്നു.