ബൈക്കിന് തീപിടിച്ചതറിയാതെ യാത്ര തുടർന്ന് ദമ്പതികളും കുട്ടിയും: പിന്നാലെ പാഞ്ഞെത്തി രക്ഷകരായി പോലീസ്, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; പോലീസിന് കൈയ്യടിച്ച് ജനം, വീഡിയോ

17

ഇപ്പോൾ നമ്മുടെ റോഡുകളിൽ ഏത് സമയത്ത് വേണമെങ്കിലും അപകടങ്ങൾ സംഭവിക്കാവുന്നതാണ്. അത് എങ്ങനെ വരുമെന്നോ എപ്പോൾ വരുമെന്നോ മുൻകൂട്ടി മനസിലാക്കാനും സാധിക്കില്ല.

ഇത്തരത്തിൽ കുടുംബത്തോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അവർ പോലുമറിയാതെ സംഭവിച്ച അപകടത്തിന്റെ വീഡിയോയാണിപ്പോൾ കാണുന്നവർക്ക് കൂടി മുന്നറിയിപ്പ് നൽകി കൊണ്ട് വൈറലാവുന്നത്.

Advertisements

തീ പടർന്നുകൊണ്ടിരിക്കുന്ന ബൈക്കിൽ അതറിയാതെ യാത്ര ചെയ്യുന്ന ദമ്പതികളാണ് വീഡിയോയിലുള്ളത്.

ഭാര്യയും ഭർത്താവും കുട്ടിയും സഞ്ചരിക്കുന്ന ബൈക്കിന്റെ പിന്നിൽ സഞ്ചരിക്കുകയായിരുന്ന പോലീസാണ് അവർക്ക് രക്ഷകരായത്.

സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ ഭീതിയുണ്ടാക്കുന്നതാണ്. ഉത്തർപ്രദേശിലെ ആഗ്ര എക്സ്പ്രസ് വേയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടർന്നിടും ബൈക്കിലുണ്ടായിരുന്നവർ ഇക്കാര്യം അറിഞ്ഞില്ല.

ബൈക്ക് മുന്നോട്ടു നീങ്ങുന്നതിന് അനുസരിച്ച് തീ ബൈക്കിലേക്ക് പടർന്നുകൊണ്ടിരുന്നു. റോഡിൽ നിന്നിരുന്ന പോലീസ് തീ പടരുന്നത് കാണുകയും പിന്നാലെ വാഹനമെടുത്ത് പായുകയുമായിരുന്നു.

പിന്നീട് ഇവർ വാഹനത്തിൽ പിന്തുടർന്ന് ബൈക്ക് യാത്രക്കാരെ രക്ഷിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുൻപേ ബൈക്ക് നിർത്താൻ സാധിച്ചതിനാൽ വലിയ അപകടമൊഴിവായി.

ആളുകളിലേക്ക് തീ പടരുന്നതിന് മുമ്പ് ബൈക്കിൽ നിന്ന് ഇവർക്ക് ഇറങ്ങാൻ സാധിച്ചതാണ് ഇവർക്ക് ഗുണമായത്.

വീഡിയോ

Advertisement