ഷൂ വാങ്ങിയ ആളിന്റെ കൈയ്യില്‍ നിന്ന് കവറിന് മൂന്ന് രൂപ വാങ്ങി, 9000 രൂപ പിഴ വിധിച്ച് ബാറ്റായ്ക്ക് എട്ടിന്റെ പണി കൊടുത്ത് കോടതി,

29

ഛണ്ഡീഗഡ്: കടയിലെത്തി ഷൂ വാങ്ങിയ ഉപഭോക്താവില്‍ നിന്ന് കമ്പനിയുടെ പേരുള്ള ക്യാരിബാഗ് പണം ഈടാക്കി നല്‍കിയ കേസില്‍ ബാറ്റയ്ക്ക് 9000 രൂപ പിഴ.

ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് വിധി. ക്യാരിബാഗിന്റെ വിലയായ മൂന്ന് രൂപ ബാറ്റ തിരികെ നല്‍കണം.

Advertisements

ഇതിന് പുറമേ ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടിന് 3000 രൂപയും കേസ് നടത്തിപ്പിന് ചെലവായ ഇനത്തില്‍ 1000 രൂപയും നല്‍കണമെന്നും കണ്‍സ്യൂമര്‍ ഫോറത്തിലേക്ക് 5000 അടയ്ക്കാനും കോടതി ഉത്തരവിട്ടു.

ഛണ്ഡീഗഡുകാരനായ ദിനേഷ് പ്രസാദാണ് ബാറ്റയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്.

ഷോറൂമില്‍ നിന്ന് ഷൂ വാങ്ങിയ തന്നോട് ബാറ്റ് എന്ന് പ്രിന്റ് ചെയ്ത പേപ്പര്‍ ബാഗിനുള്ള മൂന്നു രൂപയടക്കം 402 രൂപ ഈടാക്കിയെന്ന് കാണിച്ചാണ് ഇയാള്‍ പരാതി നല്‍കിയത്.

ഉത്പന്നം വാങ്ങിയ ഉപഭോക്താവിന് പേപ്പര്‍ ബാഗ് സൗജന്യമായി നല്‍കണമെന്നും കോടതി വിധിച്ചു.

Advertisement